test del 4 copy of del 3
ചൈനയിൽ കൽക്കരി ഖനിയിൽ ഗ്യാസ് സ്ഫോടനം: 82 മരണം, 9 പേർ കുടുങ്ങിക്കിടക്കുന്നു

ബെയ്ജിങ്∙ ഉത്തര ചൈനയിലെ ഷാൻസി പ്രവിശ്യയിൽ കൽക്കരി ഖനിയിലുണ്ടായ ഗ്യാസ് സ്ഫോടനത്തിൽ 82 പേർ മരിച്ചതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്വിൻയുവാൻ കൗണ്ടിയിലെ ലിയുഷെൻയു കൽക്കരി ഖനിയിൽ വെള്ളിയാഴ്ച വൈകിട്ട് 7.29 നാണ് അപകടമുണ്ടായത്. ഒൻപതു പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് സർക്കാർ വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. സ്ഫോടനം നടക്കുമ്പോൾ 247 തൊഴിലാളികൾ ഖനിക്കുള്ളിലുണ്ടായിരുന്നു. ചൈനയിലെ പ്രധാന കൽക്കരി ഖനന മേഖലയാണ് ഷാൻസി പ്രവിശ്യ. ഗ്രീസിനേക്കാൾ വലിപ്പമുള്ള ഈ പ്രവിശ്യയിൽ 3.4 കോടിയോളം ജനങ്ങളുണ്ട്. കഴിഞ്ഞ വർഷം മാത്രം ഇവിടെനിന്ന് 130 കോടി ടൺ കൽക്കരിയാണ് ഖനനം ചെയ്തത്. ഇത് ചൈനയുടെ മൊത്തം ഉൽപാദനത്തിന്റെ മൂന്നിലൊന്ന് വരും
Source link


