test del 3

‘പ്രതി ഇരുന്നത് കോടതി മുറിയിൽ, ജഡ്ജിയില്ല, ഒപ്പം 3 ജീവനക്കാർ’: സമർഥിന് പ്രത്യേക പരിഗണന കിട്ടിയെന്ന് ആരോപണം


ഭോപ്പാൽ∙ ട്വിഷ ശർമയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സമർഥ് സിങ്ങിന് കോടതിയിൽ പ്രത്യേക പരിഗണന ലഭിച്ചെന്ന് ആരോപണം. ട്വിഷയുടെ കുടുംബവും അഭിഭാഷകനുമാണ് ആരോപണവുമായി രംഗത്തെത്തിയത്. ട്വിഷയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ സമർഥ് ഇന്നലെയാണ് ജബൽപൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ട്വിഷയുടെ സഹോദരൻ ആശിഷും ഇതേ ആരോപണം ഉന്നയിച്ചു. കോടതിവളപ്പിൽ സമർഥിന് വലിയ പരിഗണന ലഭിച്ചെന്നും അറസ്റ്റ് പോലും ചെയ്യാതെയാണ് അയാൾ അവിടെ നിന്നതെന്നും സഹോദരൻ പറഞ്ഞു. നിലവിൽ ജബൽപൂർ‍ പൊലീസ് സമർഥിനെ ഭോപ്പാൽ പൊലീസിന് കൈമാറി. പുലർച്ചെ 2 മണിയോടെയാണ് സമർഥിനെ ഭോപ്പാലിൽ എത്തിച്ചത്. നിലവിൽ കട്ടാര ഹിൽസ് പൊലീസ് സ്റ്റേഷനിലാണ് താമസിപ്പിച്ചിരിക്കുന്നത്.


Source link

Back to top button