test del 4 copy of del 3
‘ചികിത്സ അസുഖം ഭേദമാകാനാണ്, ജീവിതം പ്രതിസന്ധിയിലാക്കാനല്ല’: കുത്തിക്കയറുന്ന വേദനയുമായി ഇക്കാലമത്രയും വത്സല

കോഴഞ്ചേരി ∙ ‘‘രണ്ടര വർഷം മുൻപു ജില്ലാ ആശുപത്രിയിൽ നിന്നെടുത്ത ഇൻജക്‌ഷനു ശേഷം ഒരു ദിവസം പോലും നടുവിന്റെ വേദന മാറിയിട്ടില്ല’’– ആറന്മുള ഇടശ്ശേരിമല മണക്കാലിൽ വത്സല വേദനയുടെ ദിനങ്ങൾ വിവരിച്ചു. ‘‘നടക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം വേദനയുണ്ട്. കുത്തിക്കയറുന്ന വേദനയുമായാണ് ഇക്കാലമത്രയും കഴിഞ്ഞത്. ജിവിതത്തിൽ ഇന്നുവരെ ജില്ലാ ആശുപത്രിയിലല്ലാതെ മറ്റൊരു ആശുപത്രിയിലും പോയിട്ടില്ല. അവിടെ നിന്നാണു സൂചി ശരീരത്തിനുള്ളിൽ കയറിയത് എന്നെനിക്ക് ഉറപ്പാണ്. രണ്ടര വർഷം മുൻപ് ആശുപത്രിയിൽ നിന്നു വീട്ടിൽ പോയശേഷവും ഇൻജക്‌ഷൻ എടുത്ത ഭാഗത്തു വേദനയും തടിപ്പും അനുഭവപ്പെട്ടിരുന്നു.സർജൻ ഇല്ലാതിരുന്നതിനാൽ പിറ്റേ ദിവസം എത്താനായി ആവശ്യപ്പെട്ടു. 20ന് എത്തി വീണ്ടും എക്സ്റേ എടുത്തപ്പോൾ സൂചി രണ്ടു കഷണങ്ങളായി ഒടിഞ്ഞ നിലയിലാണു കണ്ടത്. ഇതു തലേന്നു നഴ്സുമാർ ബലം പ്രയോഗിച്ചപ്പോൾ ഒടിഞ്ഞതാണെന്നും ഉറപ്പാണ്. ശസ്ത്രക്രിയയിലൂടെ സൂചിയുടെ ഒരു ഭാഗം പുറത്തെടുത്തു. ഇതു തയ്യൽ സൂചിയാണെന്നു വരുത്താനും ശ്രമമുണ്ടായി. ഒരു ഭാഗം ശരീരത്തിനുള്ളിൽ ഉണ്ടല്ലോ, അതു പുറത്തെടുക്കുമ്പോൾ ഏതാണെന്നു വ്യക്തമാകും’’– വത്സല പറഞ്ഞു.ശാന്തമ്മ 2018 ജൂലൈയിൽ ജില്ലാ ആശുപത്രിയിൽ തൈറോയ്ഡ് രോഗത്തിനു ചികിത്സയ്ക്കെത്തി. ശസ്ത്രക്രിയയ്ക്കുവേണ്ടി 18,000 രൂപയുടെ സാധനങ്ങളും അന്നു വാങ്ങി നൽകിയിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം വാർഡിൽ കൊണ്ടുവന്നപ്പോൾ ഡോക്ടർ വന്നു വിളിച്ചപ്പോൾ ഒന്നു മൂളാനേ കഴിഞ്ഞുള്ളൂ.10 ദിവസത്തിനുശേഷം ഡിസ്ചാർജായി വീട്ടിലെത്തി. പിറ്റേദിവസം ശരീരം കോടിപ്പോകുകയും അസുഖമാകുകയും ചെയ്തതോടെ വീണ്ടും ജില്ലാ ആശുപത്രിയിലെത്തിച്ചു. അതിനിടെ കണ്ണിന്റെ കാഴ്ച കുറയുകയും കേൾവിക്കു തകരാറു സംഭവിക്കുകയും ചെയ്തു.
Source link


