test del 3
‘ചിരിക്കാൻ മറന്നവർക്ക് വോട്ട് എങ്ങിനെ കിട്ടും?; നേതാക്കളുടെ ഏകാധിപത്യശൈലി വിനയായി’

കോട്ടയം ∙ നേതാക്കളുടെ അഹങ്കാരവും ജനങ്ങളെ വെല്ലുവിളിച്ചതും പാർട്ടിയെ കനത്ത തോൽവിയിലേക്കു നയിച്ചെന്നു സിപിഎം ഏരിയ കമ്മിറ്റികളിൽ വിമർശനം. ജനങ്ങളോടൊപ്പം നിൽക്കുകയും അവരോട് ചിരിച്ച് പരിഗണന കാട്ടുകയും ചെയ്ത നേതാക്കൾ മാത്രമാണു ജയിച്ചതെന്നു പൂഞ്ഞാർ ഏരിയ കമ്മിറ്റിയിൽ അഭിപ്രായം ഉയർന്നു. ചിലരുടെ ജയം പരാജയത്തിനു തുല്യമെന്നും പ്രതിനിധികൾ പറഞ്ഞു.പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദൻ, ജില്ലയിൽ നിന്നുള്ള മന്ത്രിയായിരുന്ന വി.എൻ.വാസവൻ, ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥൻ എന്നിവർക്ക് എതിരെയും വിമർശനം ഉയർന്നു. എസ്ഡിപിഐ ബന്ധം ന്യൂനപക്ഷവോട്ട് ചോരുന്നതിന് ഇടയാക്കിയെന്നും പൂഞ്ഞാർ ഏരിയ കമ്മിറ്റിയിൽ വിമർശനമുണ്ടായി. ഇതു സാധാരണ ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റി. ഏകാധിപത്യ രീതി അനുഭാവികൾ പോലും തള്ളിക്കളഞ്ഞു. ഏരിയ കമ്മിറ്റിയുടെ താൽപര്യത്തിനു വിരുദ്ധമായി ഏരിയ സെക്രട്ടറി ടി.എസ്.സിജുവിനെ നിയമിച്ചതും തിരിച്ചടിച്ചു. മുതിർന്ന നേതാവ് രമേഷ് ബി.വെട്ടിമറ്റത്തെ സെക്രട്ടറിയായി നിയമിക്കാതിരുന്നതും പൂഞ്ഞാറിൽ തിരിച്ചടിയായി.കേരള കോൺഗ്രസിന്റെ (എം) വികസന സങ്കൽപങ്ങളെ സിപിഎം പാലാ ഏരിയ കമ്മിറ്റി പൂർണമായി തള്ളി. ട്രിപ്പിൾ ഐടിയും സയൻസ് സിറ്റിയും മാത്രം വികസനമാകില്ലെന്ന് അഭിപ്രായം ഉയർന്നു. ഗ്രാമീണ മേഖലയിലാണു വികസനം നടത്തിയതെന്ന മാണി സി.കാപ്പന്റെ അവകാശവാദം ജനം സ്വീകരിച്ചതായും യോഗം വിലയിരുത്തി. മലയോര മേഖലയിലെ കാപ്പന്റെ വോട്ട് ഇത് തെളിയിക്കുന്നു. കളരിയാംമാക്കൽ പാലം, റിവർവ്യു റോഡ്, സമാന്തര റോഡ്, കടപുഴ പാലം തുടങ്ങിയവയൊന്നും പൂർത്തിയാക്കാതെ ഭരണത്തിൽ പങ്കാളിത്തമുള്ളവർ കാപ്പനെ മാത്രം കുറ്റപ്പെടുത്തിയതു ജനം സ്വീകരിച്ചില്ല. കേരള കോൺഗ്രസിനു (എം) സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം അവർ ക്രോസ് വോട്ട് ചെയ്തതെന്നും ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
Source link


