test del 3

‘കേരളത്തിലെ ഏറ്റവും വലിയ കുളം; നൂറ്റാണ്ടുകളുടെ പഴക്കമുളള മഹാജലാശയം’: ഇങ്ങനെ കുളമാക്കരുത്..!


പാറശാല∙ ഒരു പ്രദേശത്തിന്റെ കാർഷിക സമൃദ്ധിയുടെ പര്യായമായിരുന്ന ചെങ്കൽ ‘വലിയകുളം’ വികസന പദ്ധതികൾ നടപ്പാക്കണമെന്ന ആവശ്യം വീണ്ടുമുയരുന്നു. ചെങ്കൽ പഞ്ചായത്തിലെ 28 ഏക്കർ വിസ്തൃതിയുളള കുളം കേരളത്തിലെ തന്നെ ഏറ്റവും വലിയ കുളം എന്ന വിശേഷണം പേറുന്ന വിശാലമായ ജലാശയമാണ്. തിരുവിതാംകൂർ ചരിത്രത്തിൽ പോലും രേഖപ്പെടുത്തലുകളോടെ നൂറ്റാണ്ടുകളുടെ പഴക്കമുളള ഈ മഹാജലാശയം ഒരു കുളം എന്നു മാത്രമായാണ് ഇന്ന് അറിയപ്പെടുന്നത്. ചെങ്കൽ പഞ്ചായത്തിലാകെയും ചുറ്റുമുളള കാരോട്, പാറശാല, കൊല്ലയിൽ പഞ്ചായത്തുകളുടെയും കാർഷികാവശ്യങ്ങൾക്ക് പ്രയോജനപ്പെട്ടിരുന്നതാണ് ഈ കുളം.ഫലം കാണാതെ പദ്ധതികൾ പല സർക്കാരുകളും വലിയകുളം കേന്ദ്രമാക്കി വൻ വികസന പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഒന്നും ഫലവത്തായില്ല. ദശകങ്ങളോളം പായലും പുല്ലും പിടിച്ച് ഉപയോഗശൂന്യമായിക്കിടന്ന കുളത്തെ ചെങ്കൽ പഞ്ചായത്തും, ഗാന്ധിയൻ പി.ഗോപിനാഥൻ നായർ നേതൃത്വം നൽകിയ ഗാന്ധിമിത്ര മണ്ഡലം എന്ന പരിസ്ഥിതി കൂട്ടായ്മയും ചേർന്ന് 12 വർഷം മുൻപ് നവീകരിച്ചതോടെയാണ് അൽപം ആശ്വാസമായത്. സംസ്ഥാന തലത്തിൽ നീന്തൽ പരിശീലനത്തിനും മറ്റും വലിയകുളം പ്രയോജനപ്പെടുത്താനായി ഒരു ദശകം മുൻപ് സ്പോർട്സ് കൗൺസിൽ ഗൗരവമായി ആലോചിച്ചതാണ്.


Source link

Back to top button