test del 5 copy of del 3
സർക്കാർ മാറിയതോടെ ഖദർ ‘മൂഡിൽ’ കേരളം; ഖാദി-ഖദർ വിൽപനയിൽ കുതിപ്പ്

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഭരണത്തിന്റെ മാറ്റം ‘ഖാദി’യിൽ പ്രതിഫലിച്ചു തുടങ്ങി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ഖാദി-ഖദർ വിൽപനയിൽ കുതിപ്പുണ്ടെന്ന് ഖാദി കമ്മിഷനു കീഴിലുള്ള വിപണന കേന്ദ്രമായ ഖാദി ഗ്രാമോദ്യോഗ് ഭവൻ വ്യക്തമാക്കി. തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുളള ഖാദി ഗ്രാമോദ്യോഗ് ഭവനിൽ ഖദർതുണി വാങ്ങാൻ തിരക്കുണ്ട്. രാഷ്ട്രീയ വ്യത്യാസമന്യേ പ്രമുഖ നേതാക്കളുടെ നീണ്ട നിര തന്നെ ഖദർ വാങ്ങാനെത്തുന്നുണ്ടെന്ന് മാനേജർ എസ്.വിജയകുമാർ പറഞ്ഞു.കോൺഗ്രസ് നേതാക്കളായ വി.എം. സുധീരൻ, എം.എം. ഹസൻ തുടങ്ങിയവർ ഇവിടെ നിന്ന് വസ്ത്രങ്ങൾ തയ്ച്ചാണ് വാങ്ങാറുള്ളത്. മുൻകാല നേതാക്കളുടെ കുടുംബാംഗങ്ങളും സ്ഥിരം സന്ദർശകരാണ്. ചാണ്ടി ഉമ്മനു വേണ്ടി അദ്ദേഹത്തിന്റെ മാതാവ് മറിയാമ്മയും എ.കെ. ആന്റണിക്ക് വേണ്ടി ഭാര്യ എലിസബത്തുമാണ് തുണിയെടുക്കാൻ എത്തുന്നത്. മുൻ മന്ത്രിമാരായ ജി.കാർത്തികേയന്റെയും ടി.എം. ജേക്കബിന്റെയും കുടുംബാംഗങ്ങളും പതിവുകാരാണ്. കെ.എസ്. ശബരീനാഥിന് വേണ്ടി അമ്മ സുലേഖയാണ് എത്തുന്നത്. ഇടതുപക്ഷ നേതാക്കളിൽ ടി.എം.തോമസ് ഐസക്, എ. സമ്പത്ത് എന്നിവരും ഖാദിയണിയാൻ ഇഷ്ടമുളളവരാണ്. ജുബ്ബ തയ്ക്കാനാണ് ഐസക് ഖാദിയെടുക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഇവിടെയെത്തി വസ്ത്രങ്ങൾ വാങ്ങാറുണ്ട്.
Source link


