NATIIONAL

മോശം രീതിയിൽ ദൃശ്യങ്ങൾ പകർത്തി, അറപ്പുളവാക്കുന്ന കാര്യമെന്ന് സാറ തെൻഡുൽക്കർ, രൂക്ഷവിമര്‍ശനം


മുംബൈ∙ വിമാനത്താവളത്തിലെത്തിയപ്പോൾ പാപ്പരാസികൾ മോശം രീതിയിൽ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കർ. സാറയും സഹോദരൻ അർജുൻ തെൻഡുൽക്കറുടെ ഭാര്യ സാനിയ ചന്ദോക്കും വിമാനത്താവളത്തിലെത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് മോശം രീതിയില്‍ പകർത്തിയത്. ഇതോടെ ദൃശ്യങ്ങൾ പകർത്തിയ ആളെ മെൻഷൻ ചെയ്താണ് സാറ ഇൻസ്റ്റഗ്രാമിൽ രൂക്ഷവിമർശനം ഉന്നയിച്ചത്. അറപ്പുണ്ടാക്കുന്ന സമീപനമാണ് ഇതെന്നും തങ്ങളെ വെറുതെ വിടണമെന്നും ഇതല്ല മാധ്യമപ്രവർത്തനമെന്നും സാറ ഇൻസ്റ്റ സ്റ്റോറിയിൽ കുറിച്ചു.2021 ൽ‍ കൊറിയൻ ബ്യൂട്ടി ബ്രാൻഡായ ലനേജിനു വേണ്ടിയാണ് സാറ ആദ്യമായി മോഡലിങ് രംഗത്തെത്തുന്നത്. യുണിവേഴ്സിറ്റി കോളജ് ലണ്ടനിൽനിന്ന് ബിരുദവും, പബ്ലിക് ഹെൽത്ത് ന്യൂട്രീഷനിൽ മാസ്റ്റേഴ്സും നേടിയ ശേഷമാണ് സാറ മോഡലിങ് രംഗത്ത് സജീവമായത്. സച്ചിൻ തെൻഡുൽക്കർ ഫൗണ്ടേഷന്റെ ഡയറക്ടര്‍ കൂടിയാണ് 28 വയസ്സുകാരിയായ സാറ. 


Source link

Back to top button