LATEST NEWS

വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: മധ്യപ്രദേശ് പൊലീസ് ഇന്ന് റിപ്പോർട്ട് ഹാജരാക്കും


തിരുവനന്തപുരം∙ കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ ശൈശവ വിവാഹം നടത്തിയ കേസിൽ സമാനമായ വിഷയത്തിൽ മധ്യപ്രദേശിൽ കേസ് റജിസ്റ്റർ ചെയ്തോ എന്ന കാര്യത്തിൽ ഇന്ന് റിപ്പോർട്ട് ഹാജരാക്കും. ഇതുവരെ സ്വകാര്യ ഹർജിയുടെ നടപടികൾക്ക് കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചിരുന്നു. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ഹർജി പരിഗണിക്കുന്നത്.വിവാഹത്തിൽ പങ്കെടുത്ത സിപിഎം നേതാക്കളായ എം.വി. ഗോവിന്ദന്‍, വി.ശിവന്‍ കുട്ടി, എ.എ.റഹീം എന്നിവരും പൂവ്വാര്‍ അരുമാനൂര്‍ നയ്യാര്‍ ദേവ ക്ഷേത്രം പ്രസിഡന്റ് എന്‍.ഹരീന്ദ്രന്‍, സെക്രട്ടറി അജിത് കുമാര്‍, പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് ഫര്‍മാന്‍ കാന്‍ എന്നിവരുമാണ് കേസിലെ പ്രതികള്‍. നെയ്യാറ്റിന്‍കര സ്വദേശിയും അഭിഭാഷകനുമായ നാഗരാജാണ് പരാതിക്കാരന്‍. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശൈശവ വിവാഹത്തിന് പ്രേരിപ്പിച്ച് വിവാഹം ചെയ്യിച്ച പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് വിചാരണ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.


Source link

Back to top button