NEWS

‘ഇത് ജീവൻ മരണ പോരാട്ടം, നേതാക്കൾ ഓടിയൊളിച്ചാലും ഞാൻ പാർട്ടി പ്രവർത്തകരെ കൈവിടില്ല’


കൊൽക്കത്ത ∙ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണി. മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന തീരുമാനങ്ങളിലേക്ക് എംഎൽഎമാർ നീങ്ങുന്നതായാണ് സൂചന. ബംഗാളിൽ ബിജെപിയെ അധികാരത്തിലേറ്റിയ തിരഞ്ഞെടുപ്പ് വിധിക്ക് പിന്നാലെ തൃണമൂൽ പ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ച് മമത ബാനർജിയുടെ നേതൃത്വത്തിൽ ഇന്ന് വൻ പ്രതിഷേധം നടന്നു. മറ്റ് നേതാക്കൾ ഓടിയൊളിച്ചാലും താൻ പാർട്ടി പ്രവർത്തകരെ കൈവിടില്ലെന്ന് മമത വ്യക്തമാക്കി.തങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ജീവൻ മരണ പോരാട്ടമാണെന്ന് മമത ബാനർജി പറഞ്ഞു. തൃണമൂൽ കോൺഗ്രസിനെ തകർക്കാൻ ചിലർ നമ്മളെ ഒറ്റുകൊടുക്കുകയാണ്. രാജ്യവ്യാപകമായ തുടർനടപടികൾ തീരുമാനിക്കാൻ ബിജെപി വിരുദ്ധ പാർട്ടികൾ ഡൽഹിയിൽ യോഗം ചേരുമെന്നും അവർ കൂട്ടിച്ചേർത്തു. പ്രതിഷേധം നടത്താനുള്ള സ്റ്റേജ് കെട്ടാനോ ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങൾ ഉപയോഗിക്കാനോ തങ്ങൾക്ക് അനുമതി നൽകിയിരുന്നില്ലെന്നും മമത ആരോപിച്ചു.


Source link

Back to top button