‘നയിക്കുന്നത് ടീം കേരളത്തെയാണെന്ന് വിഡി സതീശൻ പറയാതെ പറഞ്ഞിരിക്കുന്നു’; അഭിനന്ദിച്ച് മാലാ പാർവ്വതി

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെ പ്രശംസിച്ച് നടി മാലാ പാർവ്വതി. വിഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സത്യപ്രതിജ്ഞ ചടങ്ങ് അത്യപൂർവമായ ഒരു പുതു സംസ്കാരം രചിച്ചിരിക്കുന്നെന്ന് മാലാ പാർവ്വതി ഫേസ്ബുക്കിൽ കുറിച്ചു. പ്രതിപക്ഷ നേതാക്കളെയും, ആദരവോടെ വേദിയിൽ ഇരിപ്പിടം നൽകിയിരിക്കുന്ന അത്യപൂർവ്വമായ കാഴ്ച. പിണറായി വിജയൻ, ബിനോയ് വിശ്വം, രാജീവ് ചന്ദ്രശേഖർ, മുൻ സ്പീക്കർ തുടങ്ങിയവരെ വേദിയിൽ പ്രതീക്ഷിച്ചിരുന്നില്ല. വിഡി സതീശന്റെ നേത്യത്വത്തിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ഈ മന്ത്രിസഭയെ തുറന്ന മനസ്സോടെ അഭിനന്ദിക്കുന്നെന്നും മാല ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശ്രീ വി.ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സത്യപ്രതിജ്ഞ ചടങ്ങ്, അത്യപൂർവമായ ഒരു പുതു സംസ്ക്കാരം രചിച്ചിരിക്കുന്നു!
പ്രതിപക്ഷ നേതാക്കളെയും, ആദരവോടെ വേദിയിൽ ഇരിപ്പിടം നൽകിയിരിക്കുന്ന അത്യപൂർവ്വമായ കാഴ്ച. ഇനി കോൺഗ്രസ്സും, യു.ഡി.എഫും മാത്രം എന്ന സ്ഥിരം രീതിയിൽ നിന്നും മാറി,, ഞാൻ നയിക്കുന്നത് ‘ടീം കേരളത്തെ ‘ യാണ് എന്ന് പറയാതെ പറഞ്ഞിരിക്കുന്നു ശ്രീ വി.ഡി.സതീശൻ!ശ്രീ പിണറായി വിജയൻ, ശ്രീ ബനോയ് വിശ്വം, ശ്രീ രാജീവ് ചന്ദ്രശേഖർ, മുൻ സ്പീക്കർ തുടങ്ങിയവരെ വേദിയിൽ പ്രതീക്ഷിച്ചിരുന്നില്ല. അത്യപൂർവ്വമായ കാഴ്ചയായി!
കേരളത്തിന് ഒരു പുതു സംസ്ക്കാരം, പുതു ശീലം നൽകി! ശ്രീ വി.ഡി സതീശന്റെ നേത്യത്വത്തിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ഈ മന്ത്രിസഭയെ തുറന്ന മനസ്സോടെ അഭിനന്ദിക്കുന്നു.
‘ ടീം കേരളം’ ഇന്ത്യയ്ക്ക് മാതൃകയാവട്ടെ!
Source link
NEWS


