test del 4 copy of del 3
ടീം വിഡിഎസ്: ഇന്ന് അധികാരത്തിലേക്ക്, സത്യപ്രതിജ്ഞ രാവിലെ 10ന്

തിരുവനന്തപുരം ∙ വി.ഡി.സതീശൻ മുഖ്യമന്ത്രിയായുള്ള യുഡിഎഫ് സർക്കാർ ഇന്ന് അധികാരത്തിലേക്ക്. രാവിലെ രാവിലെ 10നു സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും. ഇതിൽ മുഖ്യമന്ത്രിയടക്കം 14 പേർ ആദ്യമായി മന്ത്രിമാരാകുന്നവരാണ്. മന്ത്രിമാരുടെ പട്ടിക ഇന്നലെ സതീശൻ ഗവർണർക്കു കൈമാറിയിരുന്നു. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ സത്യപ്രതിജ്ഞയ്ക്കുശേഷം സതീശൻ ഗവര്‍ണര്‍ക്കു കൈമാറും. ഏകാംഗ കക്ഷികളിൽ അനൂപ് ജേക്കബും മാണി സി.കാപ്പനും തമ്മിലും മന്ത്രിസ്ഥാനം വീതംവയ്ക്കും. ആദ്യ ടേം അനൂപിനാണ്. ടേം വ്യവസ്ഥ സ്വീകാര്യമല്ലെന്നും എന്നാൽ മുന്നണിയെ പ്രതിസന്ധിയിലാക്കാനില്ലെന്നും അറിയിച്ചാണ് മാണി സി.കാപ്പൻ വഴങ്ങിയത്. അതേസമയം, മുഴുവൻ ടേം വേണമെന്ന നിലപാടിലാണ് അനൂപ്. കേരള കോൺഗ്രസിന് ഒരു മന്ത്രിക്കു പുറമേ ചീഫ് വിപ്പും ലഭിച്ചു. അപു ജോൺ ജോസഫ് ചീഫ് വിപ്പാകും.
Source link


