NEWS
രാഷ്ട്രീയത്തിലെ സൗമ്യ മുഖം

കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ അഡ്വ. അനൂപ് ജേക്കബ് നിയമസഭയിലെത്തുന്നത് നാലാംവട്ടം. വയസ് 49. 2012ൽ പിതാവ് ടി.എം. ജേക്കബിന്റെ മരണത്തെ തുടർന്ന് പിറവം ഉപതിരഞ്ഞെടുപ്പിലായിരുന്നു കന്നിവിജയം. 2016ലും 2021, 2026ലും തിളക്കമാർന്ന വിജയം. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഭക്ഷ്യ, പൊതുവിതരണ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്നു. കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.സിയിലൂടെയാണ് രാഷ്ട്രീയ പ്രവേശം. സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലും, കേരള ലോ അക്കാഡമിയിലുമായിരുന്നു വിദ്യാഭ്യാസം. ആനി ജേക്കബാണ് അമ്മ. ഭാര്യ: പിറവം ബി.പി.സി കോളേജ് ഇംഗ്ലീഷ് അദ്ധ്യാപിക അനില മേരി വർഗീസ്. മക്കൾ: ജേക്കബ്, ലിറ.
Source link
NEWS


