test del 5 copy of del 3

‘യുറേനിയം കൈമാറണം…’; ടെഹ്റാന് യുഎസിന്റെ 5 നിർദേശങ്ങൾ: വൈകിയാൽ ഇറാൻ ബാക്കിയുണ്ടാവില്ലെന്ന് ട്രംപ്


വാഷിങ്ടൻ/ ടെഹ്റാൻ ∙ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് ഇറാന് അഞ്ച് നിർദേശങ്ങൾ നൽകിയതായി റിപ്പോർട്ട്. ഇറാന്റെ യുറേനിയം ശേഖരം യുഎസിലേക്ക് മാറ്റുന്നതടക്കമുള്ള 5 നിർദേശങ്ങളാണ് നൽകിയത്. യുഎസിന്റെ ഉപരോധങ്ങളെയും നയങ്ങളെയും തുടർന്ന് ഇറാനുണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ യുഎസ് വിസമ്മതിച്ചെന്നും ഇറാന്റെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. എന്നിവയാണ് യുഎസ് മുന്നോട്ടുവച്ച നിർദേശങ്ങൾ. എന്നാൽ യുഎസിന്റെ നിർദേശങ്ങളോട് തണുത്ത പ്രതികരണം നടത്തിയ ഇറാൻ ചർച്ചയ്ക്ക് മുന്നോടിയായി യുഎസിനോടും 5 നിബന്ധനകൾ മുന്നോട്ടുവച്ചെന്ന് ഫാർസിന്റെ റിപ്പോർട്ടിൽ പറയുന്നു. ലബനനിൽ ഉൾപ്പെടെയുള്ള ആക്രമണങ്ങൾ പൂർണമായി അവസാനിപ്പിച്ചാലേ ചർച്ചയ്ക്ക് തയാറെടുക്കൂവെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. ഉപരോധങ്ങൾ അവസാനിപ്പിക്കണം, മരവിച്ച ആസ്തികൾ വിട്ടുനൽകണം, യുദ്ധവും ഉപരോധവും കാരണമുണ്ടായ നഷ്ടം നികത്തണം, ഹോർമുസിൽ ഇറാന്റെ പരമാധികാരം അംഗീകരിക്കണം എന്നിവയാണ് ഇറാൻ ചർച്ചയ്ക്ക് മുന്നോട്ടുവച്ചിട്ടുള്ള നിബന്ധനകൾ. ഇത് പാക്കിസ്ഥാൻ മുഖാന്തിരം യുഎസിന് ഇറാൻ കൈമാറി.‘ഇറാന്റെ സമയം അതിവേഗം മുന്നോട്ടുപോകുകയാണ്. അവർ പെട്ടെന്ന് തീരുമാനമെടുക്കുന്നതാകും നല്ലത് അല്ലെങ്കിൽ ഒന്നും ബാക്കിയുണ്ടാവില്ല. സമയപരിധി ഉറപ്പായും പാലിക്കണം.’–ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഞായറാഴ്ച ചർച്ച നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഇറാനുമായുള്ള യുദ്ധം പുനരാരംഭിക്കുന്നതിനെ കുറിച്ച് ട്രംപ് നെതന്യാഹുവുമായി ചർച്ച നടത്തിയതായി ഇസ്രയേൽ മാധ്യമമായ കാൻ റിപ്പോർട്ട് ചെയ്തു.


Source link

Back to top button