test del 4 copy of del 3

കോളടിച്ച് എറണാകുളം; മുഖ്യമന്ത്രി ഉൾപ്പെടെ നാല് മന്ത്രിസ്ഥാനങ്ങൾ


കൊച്ചി ∙ കോളടിച്ച് എറണാകുളം ജില്ല. പുതിയ യുഡിഎഫ് മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ നാല് മന്ത്രിസ്ഥാനങ്ങളാണ് ജില്ലയ്ക്ക് ലഭിച്ചിരിക്കുന്നത്. പറവൂരിനെ പ്രതിനിധീകരിക്കുന്ന വി.ഡി.സതീശനു പുറമേ അങ്കമാലി എംഎൽഎ റോജി എം.ജോൺ, കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിന്റെ അനൂപ് ജേക്കബ്, കളമശേരി എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ വി.എ.അബ്ദുൾ ഗഫൂർ എന്നിവരാണ് ജില്ലയിൽ നിന്നുള്ള മറ്റ് മന്ത്രിമാർ. കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന കളമശേരിയിൽ നിന്ന് വിജയിച്ച പി.രാജീവ് ആയിരുന്നു ജില്ലയിൽ നിന്നുള്ള ഏക മന്ത്രി. 2001ലാണ് വി.ഡി.സതീശൻ പറവൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 2006, 2011, 2016, 2021, ഒടുവിൽ ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെ തുടർച്ചയായി പറവൂർ മണ്ഡലം അദ്ദേഹത്തെ വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലേക്ക് അയച്ചു. 1964 ഡിസംബർ 30ന് ജനിച്ച അദ്ദേഹം കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. നിയമ ബിരുദധാരിയായ സതീശൻ മികച്ചൊരു പ്രാസംഗികനും നിയമസഭയിലെ ശക്തനായ സാന്നിധ്യവുമാണ്. ലക്ഷ്മിപ്രിയയാണ് ഭാര്യ. അനൂപ് ജേക്കബ് (പിറവം) കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിന്റെ നേതാവായ അനൂപ് ജേക്കബ് പിറവം മണ്ഡലത്തിന്റെ പ്രതിനിധിയായാണ് മന്ത്രിസഭയിലെത്തുന്നത്. മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. പിതാവും മുൻ മന്ത്രിയുമായിരുന്ന ടി.എം.ജേക്കബിന്റെ നിര്യാണത്തെ തുടർന്ന് 2012ൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് അനൂപ് ജേക്കബ് ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 2016, 2021 തിരഞ്ഞെടുപ്പുകളിലും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും അനൂപ് പിറവത്തു നിന്ന് വിജയിച്ചു. 1977ൽ ജനിച്ച അനൂപ് ജേക്കബ് കെ.എസ്.സി (ജേക്കബ്) വിദ്യാർഥി സംഘടനയിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. നിയമ ബിരുദധാരിയാണ്. അനില മേരി ഗീവർഗീസ് ആണ് ഭാര്യ.


Source link

Back to top button