NEWS

സംഘാടക മികവിൽ പദവി


മികച്ച സംഘാടകനും സാമ്പത്തിക വിദഗ്ദ്ധനുമാണ് സി.പി. ജോൺ. മന്ത്രിസ്ഥാനത്ത് ആദ്യം. വയസ് 69. തൃശൂർ ജില്ലയിലെ കുന്നംകുളത്ത് സി.ഐ.പൗലോസിന്റെയും റോസയുടെയും മകൻ. ഫിസിക്സിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് എൽ.എൽ.ബിയും നേടി. എസ്.എഫ്.ഐയുടെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന പ്രസിഡന്റായിരുന്നു. 1985ൽ എം.വി.രാഘവനൊപ്പം സി.എം.പി രൂപീകരിച്ചവരിൽ പ്രധാന നേതാവ്. എം.വി.രാഘവൻ അന്തരിച്ചപ്പോൾ സി.എം.പി ജനറൽ സെക്രട്ടറിയായി. രണ്ടുതവണ സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായി. കുന്നംകുളത്തു നിന്ന് നിയമസഭയിലേക്ക് രണ്ടുതവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇത്തവണ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് വിജയം. ഭാര്യ: അരുണ വർക്കി, മക്കൾ: അപർണ ജോൺ, അഞ്ജന ജോൺ. മരുമകൻ ടോം ന്യൂട്ടൺ ലൂയിസ്, ചെറുമകൾ: നിതാര ന്യൂട്ടൺ ലൂയിസ്.


Source link
NEWS

Back to top button