NATIIONAL
റിട്ടേൺ ക്യാച്ച് എടുക്കാൻ ശ്രമം, ഗ്രൗണ്ടിൽ തലയിടിച്ച് വീണ് പാക്കിസ്ഥാൻ പേസർ; കൊണ്ടുപോയത് സ്ട്രെച്ചറിൽ– വിഡിയോ

സിൽഹെറ്റ് (ബംഗ്ലദേശ്) ∙ ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ പാക്കിസ്ഥാൻ പേസർ ഹസൻ അലിക്ക് തലയ്ക്ക് പരുക്കേറ്റത് ആശങ്കയുണ്ടാക്കി. സിൽഹെറ്റിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഷാൻ മസൂദ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എട്ടാം ഓവറിൽ ഹസൻ അലി, തൻസീദ് ഹസൻ തമീമിന് പന്തെറിയുമ്പോഴായിരുന്നു സംഭവം. ബാറ്റർ പന്ത് ബോളർക്ക് നേരെ തന്നെ അടിച്ചപ്പോൾ, ക്യാച്ചെടുക്കാനുള്ള ശ്രമത്തിൽ ഹസൻ മുന്നോട്ട് ചാടിയെങ്കിലും തലയിടിച്ച് വീഴുകയായിരുന്നു. ഒന്നാംദിനം കളി അവസാനിക്കുമ്പോൾ ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസെന്ന നിലയിലാണ്. ഓപ്പണർമാരായ അസൻ അവേയ്സ് (13*), അബ്‌ദുല്ല ഫസൽ (8) എന്നിവരാണ് ക്രീസിൽ. നേരത്തെ, ബംഗ്ലദേശ് ആദ്യ ഇന്നിങ്സിൽ 278 റൺസിന് ഓൾഔട്ടായിരുന്നു. ബംഗ്ലദേശിനായി വിക്കറ്റ് കീപ്പർ ബാറ്റർ ലിറ്റൻ ദാസ് (126) സെഞ്ചറി നേടി. 29 റൺസെടുത്ത് ക്യാപ്റ്റൻ നജ്‌മുൽ ഹുസൈൻ ഷാന്റോയാണ് അടുത്ത ടോപ് സ്കോറർ.
Source link


