NEWS
കേരളത്തിൽ ചരിത്രം കുറിച്ച് ബിജെപി; നേമത്തും ചാത്തന്നൂരിലും കഴക്കൂട്ടത്തും അട്ടിമറി വിജയം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ വിജയിച്ച് ബിജെപി. കേരളത്തിൽ ആദ്യമായാണ് ബിജെപി മൂന്ന് സീറ്റുകളിൽ ജയിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖറിനും ചാത്തന്നൂരിൽ ബി ബി ഗോപകുമാറിനും പിന്നാലെ കഴക്കൂട്ടത്തും ബിജെപി ജയിച്ചു. 20 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി മുരളീധരൻ ജയിച്ചത്.
Source link


