NEWS

2026ലെ ഒഎൻവി സാഹിത്യ പുരസ്‌കാരം എം മുകുന്ദന്


തിരുവനന്തപുരം: 2026ലെ ഒഎൻവി സാഹിത്യ പുരസ്‌കാരത്തിന് കഥാകൃത്തും നോവലിസ്റ്റുമായ എം മുകുന്ദൻ അർഹനായി. ഒഎൻവി കൾച്ചറൽ അക്കാദമി വർഷംതോറും നൽകിവരുന്ന സാഹിത്യ പുരസ്‌കാരമാണിത്. മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. ഡോ. എം ലീലാവതി, പ്രഭാവർമ്മ, ആലംകോട് ലീലാകൃഷ്ണൻ എന്നിവരുൾപ്പെടുന്ന കമ്മിറ്റി ഏകകണ്ഠമായാണ് മുകുന്ദനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. മലയാള കഥാ, നോവൽ സാഹിത്യ രംഗത്ത് ഭാവുകത്വപരമായ മാറ്റം സൃഷ്ടിക്കുന്നതിൽ നടുനായകനായി നിന്ന സാഹിത്യകാരനാണ് എം മുകുന്ദൻ എന്ന് ജൂറി വിലയിരുത്തി. മയ്യഴിപ്പുഴയുടെ കഥാകാരനായി മലയാള മനസിൽ അടയാളപ്പെടുത്തപ്പെട്ട എം മുകുന്ദൻ മലയാളത്തിന്റെ, അതിലുപരി രാജ്യത്തിന്റെ തന്നെ അതിപ്രമുഖ കഥാകാരന്മാരുടെ നിരയിൽ സ്ഥാനം നേടി.


Source link
NEWS

Back to top button