CINEMA
സലിം അഹമ്മദ് ചിത്രവുമായി ന്യൂട്ടൻ സിനിമ , യുവ താരങ്ങളുടെ ലെഫ്റ്റോവർ

യുവതാരങ്ങളായ അർജുൻ രാധാകൃഷ്ണൻ, സറിൻ ഷിഹാബ്, തൻമയ് ധനനിയ, ശ്വേത ബസു പ്രസാദ്, റോഷൻ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലെഫ് റ്റോവർ എന്നു പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തറങ്ങി.അന്താരാഷ്ട്ര ചലച്ചിത്ര വിപണിയായ മാർഷേ ദു ഫിലിമിൽ ആദ്യമായി സാന്നിധ്യം അറിയിച്ച ന്യൂട്ടൻ സിനിമയാണ് സലിം അഹമ്മദിന്റെ അഞ്ചാമത്തെ ചിത്രം നിർമ്മിക്കുന്നത്.ഡോൺ പാലത്തറയുടെ ഫാമിലി, പ്രസന്ന വിതനാഗേയുടെ പാരഡൈസ് എന്നീ ചിത്രങ്ങൾ ന്യൂട്ടൻ സിനിമയാണ് നിർമ്മിച്ചത്.
Source link


