NATIIONAL

ലക്നൗവിനോടേറ്റ വമ്പൻ തോൽവിയും ചെന്നൈയുടെ സാധ്യതകൾ അവസാനിപ്പിച്ചിട്ടില്ല, പക്ഷേ ചിലത് സംഭവിക്കണം!


ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ നിര്‍ണായക മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനോടു തോറ്റെങ്കിലും ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല. സീസണിലെ ആറാം തോൽവി വഴങ്ങിയ ചെന്നൈ 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. ഇനിയുള്ള രണ്ടു കളികളും ജയിച്ചാലും ചെന്നൈയ്ക്ക് പരമാവധി 16 പോയിന്റാണു സ്വന്തമാകുക. ഇതോടെ മറ്റു ടീമുകളുടെ അവസ്ഥയും നെറ്റ് റൺറേറ്റും പ്ലേ ഓഫ് യോഗ്യതയ്ക്കു പരിഗണിക്കേണ്ടിവരും. ഏഴു വിക്കറ്റ് വിജയമാണ് ലക്നൗ സൂപ്പർ ജയന്റ്സ് ചെന്നൈയ്ക്കെതിരെ സ്വന്തമാക്കിയത്. ചെന്നൈയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിൽ ഇനി രണ്ടു മത്സരങ്ങൾ ബാക്കിയുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദിനും ഗുജറാത്ത് ടൈറ്റൻസിനും എതിരെയാണ് ചെന്നൈയുടെ പോരാട്ടങ്ങൾ. ഈ രണ്ടു ടീമുകളും പ്ലേഓഫ് യോഗ്യതയയ്ക്ക് അരികിലെത്തി നിൽക്കുന്നവരാണ്.രണ്ടു കളി ജയിച്ച് രാജസ്ഥാനും ചെന്നൈയ്ക്കും 16 പോയിന്റ് വീതമായാല്‍ നെറ്റ് റൺറേറ്റ് നോക്കി പ്ലേഓഫ് തീരുമാനിക്കേണ്ടിവരും. നിലവിൽ +0.027 ആണ് ചെന്നൈയുടെ നെറ്റ് റൺറേറ്റ്. പ്ലേഓഫ് യോഗ്യതയ്ക്കായി സാധ്യതകൾ ബാക്കിയുള്ള ടീമുകളിലെ മോശം റൺറേറ്റാണ് ഇത്. തുടർച്ചയായ അഞ്ചു തോൽവികളിൽ വലയുന്ന പഞ്ചാബിന് ഇനി ആർസിബിയോടും ലക്നൗവിനോടും ഏറ്റുമുട്ടാനുണ്ട്. ഇതിൽ ഒരു കളി പഞ്ചാബ് ജയിക്കുകയും മറ്റൊന്നു തോൽക്കുകയും ചെയ്താൽ, 15 പോയിന്റാണ് പഞ്ചാബിന് ലഭിക്കുക. സ്വാഭാവികമായും രണ്ടു കളികൾ ജയിക്കുന്ന ചെന്നൈയ്ക്ക് സാധ്യത തെളിയും.ചെന്നൈ ഒരു കളി തോറ്റാൽരണ്ടു മത്സരങ്ങളിൽ ചെന്നൈയ്ക്ക് ഒരു തോൽവിയും ഒരു വിജയവുമാണെങ്കിൽ 14 പോയിന്റാണു ടീമിനു ലഭിക്കുക. അങ്ങനെയെങ്കിൽ സാഹചര്യം കൂടുതൽ സങ്കീർണമാകും. ആർസിബി, ജിടി, എസ്ആർഎച് ടീമുകൾക്ക് ഇപ്പോൾ തന്നെ 14 പോയിന്റുണ്ട്. നെറ്റ് റൺ റേറ്റ് നോക്കിയാലും ഈ ടീമുകൾ കരുത്തരാണ്. 14 പോയിന്റും വച്ച് ചെന്നൈയ്ക്ക് പ്ലേ ഓഫിലെത്തണമെങ്കിൽ പഞ്ചാബ് ഇനിയുള്ള രണ്ടുകളികളും തോൽക്കണം. രാജസ്ഥാൻ മൂന്നു മത്സരങ്ങളിൽ രണ്ടും തോൽക്കണം. അപ്പോഴും മറ്റൊരു കാര്യം കൂടി സംഭവിക്കണം. ചെന്നൈ നേടുന്ന ഒരു വിജയം വലിയ മാർജിനിൽ ആയിരിക്കണം. എങ്കിൽ നെറ്റ് റൺറേറ്റ് നോക്കി ചെന്നൈയ്ക്കു കടന്നുകൂടാൻ സാധിക്കും.


Source link

Back to top button