test del 4 copy of del 3
ഭോജ്ശാല-കമാൽ മൗല മസ്ജിദ് മന്ദിരം സരസ്വതീക്ഷേത്രമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ന്യൂഡൽഹി ∙ മധ്യപ്രദേശിൽ ധർ ജില്ലയിലെ ഭോജ്ശാല-കമാൽ മൗല മസ്ജിദ് തർക്കഭൂമി സരസ്വതീക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് വിധിച്ചു. രേഖകളും ചരിത്രവസ്തുക്കളും പ്രകാരം തർക്കസ്ഥലം ഭോജ്ശാലയാണെന്നു വ്യക്തമാണെന്ന് ജഡ്ജിമാരായ വിജയ് കുമാർ ശുക്ല, അലോക് അവസ്തി എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഈ സ്ഥലത്ത് നിയന്ത്രിതമായെങ്കിലും ഹിന്ദു ആരാധനയുടെ തുടർച്ചയുണ്ടായിരുന്നുവെന്നു കോടതി വിലയിരുത്തി. ഇവിടെ മുസ്ലിംകൾക്കു നമസ്കാരത്തിന് അനുമതി നൽകിക്കൊണ്ട് 2003–ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി. മസ്ജിദ് സ്ഥാപിക്കാൻ സർക്കാരിനെ സമീപിച്ചു മറ്റൊരു സ്ഥലം കണ്ടെത്താനും കോടതി നിർദേശിച്ചു. ചരിത്ര, പുരാവസ്തു പ്രാധാന്യമുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കാനുള്ള ഭരണഘടനാബാധ്യത സർക്കാരിനുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.സമുച്ചയത്തിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താനുള്ള അവകാശം പരിമിതപ്പെടുത്തുകയും മുസ്ലിംകൾക്കു നമസ്കാരത്തിന് അനുമതി നൽകുകയും ചെയ്തുകൊണ്ടാണ് 2003–ൽ എഎസ്ഐ സർക്കുലർ പുറപ്പെടുവിച്ചത്. ഇതുപ്രകാരം, ഭോജ് ശാല സമുച്ചയത്തിൽ ഹിന്ദുക്കൾ ചൊവ്വാഴ്ചകളിൽ പൂജയും വെള്ളിയാഴ്ചകളിൽ മുസ്ലിംകൾ നമസ്കാരവും തുടരുന്നുണ്ട്. ഈ സർക്കുലറാണ് റദ്ദാക്കിയത്.
Source link


