test del 3

സുരക്ഷാ വാഹനവ്യൂഹം പകുതിയായി കുറച്ച് മോദി, എസ്പിജിക്ക് നിർദേശം; സുരക്ഷയിൽ വിട്ടുവീഴ്ചയില്ല


ന്യൂഡൽഹി∙ ഇറാൻ യുദ്ധത്തിനു പിന്നാലെ രാജ്യത്ത് ഇന്ധനപ്രതിസന്ധി രൂക്ഷമായതോടെ തന്റെ വാഹനവ്യൂഹത്തിന്റെ എണ്ണം കുറച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാഹനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാൻ അദ്ദേഹം നിർദേശം നൽകി. ഇറാൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ പെട്രോൾ, ഡീസൽ ഉപഭോഗം കുറയ്ക്കാനും, അനാവശ്യമായ വിദേശ യാത്രകൾ ഒഴിവാക്കാനും മോദി പൗരന്മാരോട് അഭ്യർഥിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.സെക്കന്തരാബാദിൽ വച്ച് നടന്ന പരിപാടിയിലാണ് ഇന്ധനപ്രതിസന്ധി നേരിടാൻ പുതിയവഴികൾ തേടണമെന്ന് മോദി പൗരന്മാരോട് പറഞ്ഞത്. മെട്രോ സൗകര്യമുള്ള നഗരങ്ങളിലെ ആളുകൾ മെട്രോ യാത്രകൾക്ക് മുൻഗണന നൽകണമെന്നും സ്വകാര്യ വാഹനങ്ങൾ അത്യാവശ്യമായി വരുന്ന സാഹചര്യങ്ങളിൽ കാർ പൂളിങ് പ്രോത്സാഹിപ്പിക്കണമെന്നും ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കണമെന്നും മോദി ജനങ്ങളോട് പറഞ്ഞിരുന്നു. കോവിഡ് കാലത്തെപ്പോലെ വർക്ക് ഫ്രം ഹോം, ഓൺലൈൻ മീറ്റിങ്ങുകൾ, വിഡിയോ കോൺഫറൻസുകൾ എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


Source link

Back to top button