test del 4 copy of del 3

ആളെക്കൊല്ലാൻ എന്തിനാണ് ഇങ്ങനൊരു ബസ് സ്റ്റാൻഡ്? 2005 മുതൽ ഇതുവരെ പൊലിഞ്ഞത് 8 ജീവൻ


കോട്ടയം ∙ ആളെക്കൊല്ലാൻ എന്തിനാണ് ഇങ്ങനൊരു ബസ് സ്റ്റാൻഡ്? ഇപ്പോൾ ശരിയാക്കുമെന്നു കാലങ്ങളായി പറയുന്ന തിരുനക്കര സ്റ്റാൻഡിൽ ഇടവേളയ്ക്കു ശേഷം വീണ്ടും അപകടം; ഗൃഹനാഥയ്ക്കു ദാരുണാന്ത്യം. തിരുനക്കര, നാഗമ്പടം ബസ് സ്റ്റാൻഡുകളിലായി 2005 മുതൽ ഇതുവരെ 8 ജീവനുകളാണു പൊലിഞ്ഞത്. ജീവൻ പൊലിഞ്ഞ 8 പേർ ഇവർ: കൈപ്പുഴ ശാസ്‌താങ്കൽ കാവിൽപറമ്പിൽ അന്നമ്മ (65), പുതുപ്പള്ളി മുളഞ്ഞിയിൽ മറിയ(70), മാരാമൺ താഴമൺകാലായിൽ മറിയാമ്മ (78), ഒളശ്ശ പള്ളിക്കവല കൊച്ചുപറമ്പിൽ അരുണിമ (11), കുറുപ്പംപടി തുരുത്തി എടക്കര അന്നമ്മ(53), തിരുവാതുക്കൽ വാഴേപ്പറമ്പിൽ സരോജിനി (86), ആർപ്പൂക്കര വില്ലൂന്നി പനത്തറ ജാനകി ദാമോദരൻ (80), എസ്എച്ച് മൗണ്ട് ഞെള്ളക്കാട്ട് സി.ഡി.റോസ് (70).എന്തു സ്റ്റാൻഡിത് ! ബസുകൾ പോകുന്ന റോഡ് സ്റ്റാൻഡാക്കിയതുപോലെ തോന്നും ഇവിടെയെത്തിയാൽ. ശാസ്ത്രീയമായി ബസ് ബേയോ ബസ് സ്റ്റാൻഡോ നിർമിച്ചിട്ടില്ല. മെഡിക്കൽ കോളജ്, വൈക്കം, ഏറ്റുമാനൂർ ഭാഗത്തേക്കുള്ള ബസുകളാണ് സ്റ്റാൻഡിലെ ഇടതുവശത്തെ ആദ്യ ലെയ്നിൽ നിർത്തുന്നത്. ദീർഘദൂര സർവീസുകൾ നടത്തുന്ന ബസുകൾ രണ്ടാമത്തെ ലെയ്നിലെത്തി യാത്രക്കാരെ ഇറക്കി നാഗമ്പടത്തേക്കു പോകണം. ഒന്നിലധികം ദീർഘദൂര ബസുകൾ എത്തുമ്പോൾ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നത് അപകടകരമായാണ്.പൊലീസിന്റെ നിർദേശം സ്റ്റാൻഡിൽ ബസുകൾ റിവേഴ്സ് എടുക്കു മ്പോഴും തിരിക്കുമ്പോഴും ഡ്രൈവർമാർക്ക് വശങ്ങൾ വ്യക്തമായി കാണാൻ കഴിയില്ല. അതിനാൽ ബസുകളുടെ തൊട്ടുപിന്നിലൂടെയോ വശങ്ങളിലൂടെയോ നടക്കുന്നത് ഒഴിവാക്കുക. കുട്ടികളെയും കൂട്ടി വരുന്നവർ കൂടുതൽ ശ്രദ്ധിക്കണം. ബസ് ബേകളിലൂടെ നടക്കരുത്. യാത്രക്കാർ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രം നടക്കുക.


Source link

Back to top button