test del 5 copy of del 3
ഇന്റർനെറ്റ് ലോകത്തെ നടുക്കി ഗൂഗിളിന്റെ ‘പണിമുടക്ക്’; സെർച്ച് എൻജിൻ നിശ്ചലമായി, വലഞ്ഞ് ഉപയോക്താക്കൾ!

ലോകത്തെ പ്രമുഖ സെർച്ച് എൻജിനായ ഗൂഗിളിന്റെ സേവനങ്ങൾ ചൊവ്വാഴ്ച വ്യാപകമായി തടസ്സപ്പെട്ടു. മൊബൈൽ ഫോണുകളിലും കംപ്യൂട്ടറുകളിലും ഗൂഗിൾ ആക്സസ് ചെയ്യുന്നതിൽ നിരവധി ഉപയോക്താക്കളാണ് ബുദ്ധിമുട്ട് നേരിട്ടത്. സെർച്ച് റിസൾട്ടുകൾ ലോഡ് ആകാത്തതും പേജുകൾ റിഫ്രഷ് ചെയ്യാൻ സാധിക്കാത്തതുമാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെട്ട പ്രശ്നങ്ങൾ. ആഗോളതലത്തിൽ തന്നെ ഗൂഗിളിന്റെ പ്രവർത്തനത്തിൽ മന്ദത അനുഭവപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ.ഗൂഗിൾ സെർച്ചിനെയാണ് ഈ സാങ്കേതിക തടസ്സം ഏറ്റവും കൂടുതൽ ബാധിച്ചത്. പലർക്കും ‘ഇന്റേണൽ സർവർ എറർ’ (Internal Server Error) എന്ന സന്ദേശമാണ് സ്ക്രീനിൽ തെളിഞ്ഞത്. വിവരങ്ങൾക്കായി ഗൂഗിളിനെ ആശ്രയിക്കുന്ന വിദ്യാർത്ഥികളെയും ഉദ്യോഗസ്ഥരെയും ഈ പണിമുടക്ക് സാരമായി ബാധിച്ചു. ഔദ്യോഗിക വിശദീകരണം കാത്ത് ഉപയോക്താക്കൾ
Source link


