test del 5 copy of del 3
ചിരിച്ചും കളിച്ചും വഴക്കിട്ടും ഒപ്പംനടന്ന 3 പേർ ചേതനയറ്റു പടിയിറങ്ങി; കണ്ണീരടക്കാനാകാതെ കൂട്ടുകാർ

കോതമംഗലം ∙ അകാലത്തിൽ പൊലിഞ്ഞ സൗഹൃദങ്ങൾക്കു ക്യാംപസ് കണ്ണീരോടെ വിടചൊല്ലി. ചിരിച്ചും കളിച്ചും വഴക്കിട്ടും ഒപ്പംനടന്ന 3 പേർ ചേതനയറ്റു പടിയിറങ്ങി പോകുന്നത് നോക്കിനിൽക്കാൻ കൂട്ടുകാരിൽ പലർക്കും കഴിഞ്ഞതുമില്ല. വടാട്ടുപാറ പലവൻപുഴയിൽ ഞായറാഴ്ച മുങ്ങിമരിച്ച കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളജിലെ 3 വിദ്യാർഥികളുടെയും മൃതദേഹം ക്യാംപസിൽ പൊതുദർശനത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.ആദ്യം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ബിയോണിന്റെയും അതുൽരാജിന്റെയും മൃതദേഹമാണു ഡെന്റൽ കോളജ് അങ്കണത്തിൽ പൊതുദർശനത്തിന് എത്തിച്ചത്. അപകടം നടന്നതറിഞ്ഞതു മുതൽ ദുഃഖം തളംകെട്ടിയ ക്യാംപസിലേക്കു മൃതദേഹങ്ങൾ വഹിച്ച ആംബുലൻസുകൾ കടന്നുവന്നതോടെ തേങ്ങലുകൾ ഉയർന്നു. കണ്ണീരടക്കാനാകാതെ വിദ്യാർഥികൾ തങ്ങളുടെ സഹപാഠികൾക്കു വിടചൊല്ലി. അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും തങ്ങളുടെ പ്രിയ വിദ്യാർഥികൾക്ക് യാത്രാമൊഴിയേകി. പ്രമുഖരടക്കം ഒട്ടേറെ പേർ അന്ത്യാഞ്ജലി അർപ്പിച്ചു. ആദ്യം കൊണ്ടുവന്ന 2 പേരുടെ മൃതദേഹങ്ങൾ കൊണ്ടുപോയ ശേഷമാണു ഹരീഷിന്റെ മൃതദേഹം ക്യാംപസിൽ എത്തിച്ചത്. അസോസിയേഷന്റെ കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധി നൽകിയിരുന്നു.
Source link


