test del 4 copy of del 3
സർട്ടിഫിക്കറ്റ് എടുക്കാൻ മറന്നു, സത്യപ്രതിജ്ഞ ചെയ്യാനാകാതെ ടിവികെയുടെ പ്രായം കുറഞ്ഞ മന്ത്രി –വിഡിയോ

ചെന്നൈ∙ തിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനാകാത്തതോടെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാനാകാതെ വിജയ് മന്ത്രിസഭയിലെ പ്രായം കുറഞ്ഞ മന്ത്രി. ടിവികെ മന്ത്രിസഭാംഗമായ എസ്. കീർത്തനയ്ക്കാണ് സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതെ വന്നത്. സത്യപ്രതിജ്ഞയ്ക്കു മുൻപ് ഹാജരാക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് കീർത്തന സമർപ്പിച്ചിരുന്നില്ല. തുടർന്ന് കീർത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ നിയമസഭാ പ്രിൻസിപ്പൽ സെക്രട്ടറി കെ.ശ്രീനിവാസൻ അനുവാദം നിഷേധിക്കുകയായിരുന്നു. തുടർന്ന് വൈകിട്ടോടെ കീർത്തന സർട്ടിഫിക്കറ്റ് ഹാജരാക്കുകയും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.ഈ ദൃശ്യങ്ങൾ സഭാനടപടിയുടെ തൽസമയ സംപ്രേഷണത്തിൽ പതിയുകയും ചെയ്തു. അതേസമയം, എന്താണ് കീർത്തന സെക്രട്ടറിയോട് മറുപടി പറഞ്ഞതെന്ന് വ്യക്തമല്ല. പിന്നാലെ, കീർത്തനയോട് സത്യപ്രതിജ്ഞ ചെയ്യാനാവില്ലെന്ന് ശ്രീനിവാസൻ അറിയിക്കുകയായിരുന്നു. തുടർന്നാണ് വൈകിട്ട് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തത്. മറ്റു ചില എംഎൽഎമാരും ഇക്കൂട്ടത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
Source link


