test del 3

ട്രംപ് എത്തുന്നതിന് മുമ്പ് ‘സർപ്രൈസ്’ പൊളിച്ച് ചൈന, ഏപ്രിലിൽ റെക്കോർഡ്, ലോകത്തിന്റെ ‘ഭയം വിറ്റുകാശാക്കി’ ചൈനീസ് കമ്പനികൾ


ട്രംപിന്റെ താരിഫും ഇറാൻ യുദ്ധവും ഹോർമുസിലെ തടസവും രാജ്യാന്തര തലത്തിൽ വ്യാപാര മേഖലയിൽ തിരിച്ചടിയാകുമ്പോൾ അപ്രതീക്ഷിത നേട്ടമുണ്ടാക്കി ചൈന. ഏപ്രിലിലെ കയറ്റുമതി മുൻ വർഷത്തേക്കാൾ 14.1 ശതമാനം വർധിച്ചെന്ന് ചൈന. യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ നിർണായക ചൈനീസ് സന്ദർശനത്തിന് തൊട്ടുമുൻപാണ് കയറ്റുമതി കണക്കുകൾ  പുറത്തുവിട്ടതെന്നും ശ്രദ്ധേയം. മാർച്ചിൽ ചൈനയുടെ കയറ്റുമതി ആറു മാസത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. അന്ന് കയറ്റുമതിയിലുണ്ടായ വർധന 2.5 ശതമാനം മാത്രം. 8.6 ശതമാനം വളരുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്. എന്നാൽ ഏപ്രിലിൽ കഥ മാറി. പുതിയ ഓർഡറുകൾ രണ്ടു വർഷത്തെ ഉയർന്ന നിലയിലെത്തി. ഇതോടെ ചൈനയുടെ കയറ്റുമതിയിലെ ലാഭം (സർപ്ലസ്) 5450 കോടി ഡോളറിൽ നിന്ന് 8480 കോടി ഡോളറായി വർധിക്കുകയും ചെയ്തു. ഏപ്രിലില്‍ 25.3 ശതമാനം വളർച്ചയാണ് ഇറക്കുമതിയിൽ രേഖപ്പെടുത്തിയത്. മാർച്ചിൽ ഇത് 27.8 ശതമാനമായിരുന്നു. എന്നാൽ യുദ്ധം കൂടുതൽ കാലം നീണ്ടുനിന്നാൽ ക്രൂ‍ഡ് ഓയിൽ വില ഉയരാനും ഡിമാൻഡിനെ സാരമായി ബാധിക്കാനും സാധ്യതയുണ്ട്. ക്രൂഡ് ഓയിൽ വില ഉയരുന്നത് മറ്റ് രാജ്യങ്ങളുടെ വാങ്ങൽ ശേഷിയെ ബാധിക്കുന്നതും ചൈനയ്ക്ക് തിരിച്ചടിയാണ്. പ്രാദേശിക ഡിമാൻ‍ഡ് കൊണ്ടുമാത്രം ചൈനീസ് കമ്പനികൾക്ക് കൂടുതൽ കാലം പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തൊഴിലില്ലായ്മ നിരക്ക് ഉയരുന്നതും ചില്ലറ വിൽപന താഴുന്നതും തിരിച്ചടിയാണെന്നും ഇവർ പറയുന്നു. ഇതിനിടയിലും സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടതു പോലെ നിലനിർത്താനും ചൈനയ്ക്ക് കഴിയുന്നുണ്ടെന്നും കണക്ക്. 


Source link

Back to top button