CINEMA

എസ്.ബി.ഐ അറ്റാദായം 19,684 കോടി രൂപ


കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ(എസ്.ബി.ഐ) അറ്റാദായം 5.6 ശതമാനം വർദ്ധനയോടെ 19,684 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ ബാങ്കിന്റെ അറ്റാദായം 18,634 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റ വരുമാനം 4.1 ശതമാനം ഉയർന്ന് 44,380 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം അവലോകന കാലയളവിൽ 2.81 ശതമാനമായി കുറഞ്ഞു. മൊത്തം നിഷ്ക്രിയ ആസ്തി 1.49 ശതമാനമായി മെച്ചപ്പെട്ടു. മൊത്തം വായ്പയിൽ 16.87 ശതമാനവും നിക്ഷേപ സമാഹരണത്തിൽ 11.03 ശതമാനവും വളർച്ച നേടി.വിപണി പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാത്തതിനാൽ എസ്.ബി.ഐ ഓഹരികൾ ഇന്നലെ ഏഴ് ശതമാനം ഇടിഞ്ഞ് 1,010.90 രൂപയിലേക്ക് മൂക്കുകുത്തി. ഓഹരി ഒന്നിന് 17.35 രൂപ ലാഭവിഹിതം ഓഹരിഉടമകൾക്ക് നൽകാൻ ബാങ്കിന്റെ ഡയറക്‌ടർ ബോർഡ് അംഗീകാരം നൽകി.


Source link

Back to top button