test del 4 copy of del 3

ബിജെപിയുടെ വളർച്ച എൽഡിഎഫിൽ ചർച്ചയാവുന്നു; ‘ഇടതു തോൽവിക്കു കാരണമായത് ബിജെപി നേടിയ വോട്ടുകള്‍’


കോഴിക്കോട് ∙ നിയമസഭ തിരഞ്ഞെടുപ്പിൽ നഗര പ്രദേശങ്ങളിലെ ബിജെപി വളർച്ച എൽഡിഎഫിലും ചർച്ചയാകുന്നു. കോഴിക്കോട് നോർത്ത്, സൗത്ത് അടക്കമുള്ള മണ്ഡലങ്ങളിലെ ഇടതു തോൽവിക്കു കാരണമായത് ബിജെപി നേടിയ വോട്ടുകളാണ്. ഇടതുമുന്നണിയിൽ നിന്നു നഷ്ടമായ വോട്ടുകൾ നേരെ പോയത് യുഡിഎഫിലേക്കല്ല, മറിച്ച് ബിജെപിയിലേക്കായിരുന്നു. അത് ഇടതുമുന്നണിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.കോഴിക്കോട് സൗത്തിൽ തന്റെ തോൽവിക്കു കാരണമായത് ബിജെപിയുടെ വളർച്ചയാണെന്ന് അഹമ്മദ് ദേവർകോവിലും ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തിനു കിട്ടേണ്ട വോട്ടാണ് ബിജെപിയിലേക്കു പോയത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഈ പ്രവണത കണ്ടിരുന്നു. അതിൽ തിരുത്തലുണ്ടാകുമെന്നു പ്രതീക്ഷിച്ചു. എന്നാൽ മാറ്റമുണ്ടായില്ല എന്നാണു തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും അഹമ്മദ് ദേവർകോവിൽ പറയുന്നു. ഇതോടെ ബിജെപി വളർച്ച പ്രകടമായിട്ടും തടയിടാൻ സിപിഎമ്മിനു കഴിഞ്ഞില്ല എന്ന തരത്തിലേക്കാണു ചർച്ചകൾ വഴിതിരിയുന്നത്.വോട്ടുകൾ കൂടിയത് ഇങ്ങനെ  ബിജെപിയുടെ സിറ്റി ജില്ലാ പരിധിയിലുള്ള നാലു മണ്ഡലങ്ങളിൽ ഇത്തവണ 23,576 വോട്ടാണ് കൂടിയത്. വടകര കേന്ദ്രീകരിച്ചുള്ള നോർത്ത് ജില്ലാ പരിധിയിലെ നാലു മണ്ഡലങ്ങളിൽ 14,195 വോട്ടു കൂടി. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ കോഴിക്കോട് നോർത്തിൽ നവ്യ ഹരിദാസ് 39,899 വോട്ട് നേടി. കഴിഞ്ഞ തവണ എം.ടി.രമേശ് നേടിയ 30, 952 വോട്ടിൽനിന്നാണ് ബിജെപി ഇത്തവണ 8947 വോട്ടിന്റെ വർധനയുണ്ടാക്കിയത്.


Source link

Back to top button