LATEST

‘ട്രോളന്മാരോട് ഉപദ്രവിക്കരുത് എന്ന് മാത്രമേ എനിക്ക് പറയാനുള്ളു’; പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്ന് അഞ്ജലി നായർ


കൊച്ചി: തൃപ്പൂണിത്തുറയിൽ പ്രതീക്ഷിച്ച വോട്ട് നേടാനാകാത്തതിന്റെ കാരണം പരിശോധിക്കുമെന്ന് എന്‍ഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ. പ്രചാരണത്തിൽ താൻ നൂറുശതമാനം നീതി പുലർത്തിയെന്നും ട്രോളുണ്ടാക്കുന്നവർ അവരുടെ പണി ചെയ്യട്ടെ എന്നും അഞ്ജലി പ്രതികരിച്ചു. രാഷ്ട്രീയത്തിൽ ഇനിയും സജീവമായി തുടരുമെന്നും അഞ്ജലി നായർ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ സെലിബ്രിറ്റി സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു നടി അഞ്ജലി നായർ. തൃപ്പൂണിത്തുറ മണ്ഡലത്തിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി മത്സരിച്ച അഞ്ജലി മൂന്നാം സ്ഥാനത്താണെത്തിയത്. കോൺ​ഗ്രസിന്റെ ദീപക് ജോയ് ആണ് മണ്ഡലത്തിൽ വിജയിച്ചത്. 18,468 വോട്ടാണ് ഭൂരിപക്ഷം. ആകെ 70,256 വോട്ടുകൾ കോൺ​ഗ്രസ് നേടി. എൽഡിഎഫിന്റെ കെ എൻ ഉണ്ണികൃഷ്ണൻ 51,788 വോട്ടുകളും നേടി. അഞ്ജലി നായർക്ക് 29,471 വോട്ടുകളാണ് നേടാനായത്.


Source link

Back to top button