LATEST NEWS
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എസ്കലേറ്റർ പിന്നോട്ടു നീങ്ങി യാത്രക്കാർ വീണു: 2 പേർക്കു പരുക്ക്; ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം ∙ തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്കലേറ്റർ പിന്നിലേക്കു നീങ്ങി അപകടം. മുകളിലേക്കു നീങ്ങുകയായിരുന്ന എക്സലേറ്റർ പെട്ടെന്ന് വേഗത്തിൽ പിന്നോട്ടു നീങ്ങുകയായിരുന്നു. അമ്പിളി (30), ധന്യ (42) എന്നീ യാത്രക്കാർക്കു പരുക്കേറ്റു. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ േതടി. രാവിലെ 10 മണിയോടെയായിരുന്നു അപകടം. വഞ്ചിനാട് എക്സ്പ്രസിൽ എത്തിയ യാത്രക്കാരായിരുന്നു എക്സകലേറ്ററിൽ കൂടുതലും ഉണ്ടായിരുന്നത്. താഴെഭാഗത്തു നിന്നവരാണ് അപകടത്തിൽപ്പെട്ടത്. വീണുപോയ സ്ത്രീകളുടെ മുടി എസ്കലേറ്ററിൽ കുടുങ്ങിയിരുന്നെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @tvcsr എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Source link


