test del 3

തീപാറിയ പോരാട്ടത്തിൽ മന്ത്രി എം.ബി.രാജേഷിനെ അട്ടിമറിച്ച് ചരിത്രവിജയം; തോൽവിയിൽ തളരാത്ത പ്രവർത്തനത്തിന്റെ നേട്ടം


തൃത്താല ∙ തീപാറിയ പോരാട്ടത്തിൽ മന്ത്രി എം.ബി.രാജേഷിനെ അട്ടിമറിച്ച് യുഡിഎഫ് സ്ഥാനാർഥി വി.ടി.ബൽറാം ചരിത്രവിജയം നേടി. 8385 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ബൽറാം മണ്ഡലം തിരികെ പിടിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂവായിരത്തോളം വോട്ടുകൾക്ക് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ബൽറാം, കൃത്യമായ തിരുത്തലുകളിലൂടെയും ജനസമ്പർക്കത്തിലൂടെയും മണ്ഡലത്തെ വീണ്ടും കൈപ്പിടിയിലൊതുക്കി.മന്ത്രിയെന്ന നിലയിൽ തൃത്താലയിൽ വലിയ വികസന പ്രവർത്തനങ്ങളാണ് എം.ബി. രാജേഷ് നടത്തിയത്. എന്നിട്ടും രാഷ്ട്രീയ അടിയൊഴുക്കുകൾ തിരിച്ചടിയായി. കപ്പൂർ, പട്ടിത്തറ, തൃത്താല, പരുതൂർ, ചാലിശ്ശേരി, ആനക്കര, തിരുമിറ്റക്കോട് അടക്കമുള്ള പഞ്ചായത്തുകളിൽ ബൽറാം നേടിയ വ്യക്തമായ ലീഡാണു വിജയത്തിൽ നിർണായകമായത്. തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റം ആവർത്തിക്കാനായില്ല എന്നത് എൽഡിഎഫിനെ ഞെട്ടിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതത്തിൽ വൻ ഇടിവ് നേരിട്ട ബിജെപി ഇത്തവണ 15,051 വോട്ട് നേടി നില മെച്ചപ്പെടുത്തി.


Source link

Back to top button