test del 3
സ്വർണവില വീണ്ടും ഇടിഞ്ഞു, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്; വിലയിടിച്ച് ഇറാൻ മിസൈലും ട്രംപ് ഭീഷണിയും

സ്വർണവില സംസ്ഥാനത്ത് വീണ്ടും കുറഞ്ഞു. ഗ്രാമിന് 45 രൂപ കുറഞ്ഞ്13,675 രൂപയിലെത്തി. പവൻ വില 360 രൂപ ഇടിഞ്ഞ് 1,09,400 രൂപയിലെത്തി. സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇറാൻ – യുഎസ് സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയിൽ രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വിലയിടിഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. ക്രൂഡ് ഓയിൽ വില രണ്ടു മാസമായി ഉയർന്നു തന്നെ നിൽക്കുകയാണ്. കൂടുതൽ കാലം ഈ നില തുടർന്നാൽ പണപ്പെരുപ്പം വർധിക്കുമെന്ന ആശങ്കയും നിലവിലുണ്ട്. ഇത് കേന്ദ്രബാങ്കുകളുടെ പലിശ തീരുമാനത്തെയും സ്വാധീനിക്കും. പണപ്പെരുപ്പം പിടിച്ചുനിർത്താൻ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശ നിരക്ക് വർധിപ്പിക്കാനോ നിലവിലെ നിരക്കിൽ തുടരാനോ സാധ്യതയുണ്ട്. അമേരിക്കൻ ഫെഡ് റിസർവ് ഏപ്രിലിലെ യോഗത്തിൽ പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല. ഇക്കൊല്ലം പലിശ നിരക്കിൽ കുറവു വരുത്താനുള്ള സാധ്യത കുറവാണെന്നാണ് വിപണി കരുതുന്നത്. അടുത്ത കൊല്ലം പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത 37 ശതമാനമാണെന്നും വിപണി കരുതുന്നു. പലിശ നിരക്ക് കൂട്ടുമ്പോൾ ആളുകൾ കൂടുതലായി സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കും. ഇത് സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിക്കുന്ന കാര്യമാണ്. അടുത്ത ദിവസങ്ങളിൽ പുറത്തുവരുന്ന യുഎസ് തൊഴിൽ, സാമ്പത്തിക കണക്കുകളിലാകും ഇനി നിക്ഷേപകരുടെ ശ്രദ്ധ.
Source link


