test del 4 copy of del 3
ബേപ്പൂരിന്റെ ഇടതു പാരമ്പര്യം കാത്തുസൂക്ഷിച്ച് മുഹമ്മദ് റിയാസിന്റെ വിജയത്തുടർച്ച; തുണയായത് ജനകീയത

ഫറോക്ക്∙ യുഡിഎഫ് തരംഗത്തിൽ സംസ്ഥാനത്തുടനീളം എൽഡിഎഫിന് അടിപതറിയപ്പോൾ ബേപ്പൂരിന്റെ ഇടതു പാരമ്പര്യം കാത്തുസൂക്ഷിച്ച് പി.എ.മുഹമ്മദ് റിയാസിന്റെ വിജയത്തുടർച്ച. ശക്തമായ മത്സരം നടന്ന മണ്ഡലത്തിൽ യുഡിഎഫ് കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് 7487 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് റിയാസ് വീണ്ടും വിജയക്കൊടി പാറിച്ചത്.ഭരണവിരുദ്ധ വോട്ടുകൾ പി.വി.അൻവർ വലിയ തോതിൽ ഏകീകരിച്ചെങ്കിലും മണ്ഡലത്തിലെ വ്യക്തിപരമായ സ്വാധീനവും കഴിഞ്ഞ അഞ്ചു വർഷത്തെ വികസന നേട്ടങ്ങളും റിയാസിന് തുണയായി. രാഷ്ട്രീയത്തിന് അതീതമായി മണ്ഡലത്തിൽ റിയാസിന്റെ ജനകീയതയ്ക്കുള്ള പിൻബലമാണ് തിരഞ്ഞെടുപ്പ് വിജയം. പഴുതടച്ച പ്രചാരണ തന്ത്രങ്ങൾക്കൊപ്പം മന്ത്രിയെന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ജയത്തിനു കാരണങ്ങളായി. കഴിഞ്ഞ തവണ 28,747 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിന് വിജയിച്ച റിയാസിന് ഇത്തവണ ഭൂരിപക്ഷത്തിൽ ഗണ്യമായ കുറവുണ്ടായി. എങ്കിലും ഉറച്ച മണ്ഡലങ്ങളിൽ പലതിലും മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പരാജയപ്പെട്ട സാഹചര്യത്തിൽ പി.എ.മുഹമ്മദ് റിയാസിന്റെ വിജയം സിപിഎമ്മിന് ഏറെ ആശ്വാസം നൽകുന്നതാണ്. എല്ലാ വിഭാഗം ജനങ്ങളെയും കേട്ട് അവർക്കൊപ്പം നിന്നു പ്രവർത്തിച്ചതാണ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ എൽഡിഎഫിലേക്ക് അടുപ്പിച്ചതെന്നു വേണം കരുതാൻ.
Source link


