NATIIONAL

പരാഗിന്റെ ‘പകരംവീട്ടൽ’ രാജസ്ഥാനെ തുണിച്ചില്ല; വിജയവഴിയിലേക്ക് തിരിച്ചെത്തി ഡൽഹി; പോയിന്റ് പട്ടികയിൽ ചെന്നൈയെ മറികടന്നു


ജയ്പുർ ∙ കഴിഞ്ഞ മത്സരത്തിൽ 75 റൺസിന് ഓൾഔട്ടായതിന്റെ ക്ഷീണം 226 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ച് ഡൽഹി തീർത്തു. രാജസ്ഥാൻ റോയസൽസിനെതിരെ ഏഴു വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസിന്റെ ജയം. 226 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ‍ഡൽഹി മറികടന്നത്. അർധസെഞ്ചറി നേടിയ കെ.എൽ.രാഹുൽ (40 പന്തിൽ 75), പാത്തും നിസ്സങ്ക (33 പന്തിൽ 62), അശുതോഷ് ശർമ (15 പന്തിൽ 25*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഡൽഹിയുടെ ജയം. തുടർച്ചയായ മൂന്നു പരാജയങ്ങൾക്കുശേഷമാണ് വിജയവഴിയിലേക്ക് ഡൽഹി തിരിച്ചെത്തിയത്. എട്ടു പോയിന്റുമായി ചെന്നൈയെ മറികടന്ന് ആറാം സ്ഥാനത്തേയ്ക്കു കയറുകയും ചെയ്തു. പോയിന്റ് ടേബിളിൽ ഒന്നാമതാകാനുള്ള അവസരമാണ് രാജസ്ഥാനു നഷ്ടമായത്. 12 പോയിന്റുമായി അവർ മൂന്നാം സ്ഥാനത്ത് തുടരുന്നു.മൂന്നാമനായി ഇറങ്ങിയ നിതീഷ് റാണയും രാഹുലിന് ഉറച്ച പിന്തുണ നൽകിയതോടെ റൺറേറ്റ് താഴാതെ ഡൽഹി കുതിച്ചു. 27 പന്തിലാണ് സീസണിലെ മൂന്നാം അർധസെഞ്ചറി രാഹുൽ പൂർത്തിയാക്കിയത്. രണ്ടാം വിക്കറ്റിൽ രാഹുലും റാണയും ചേർന്ന് 61 റൺസ് കൂട്ടിച്ചേർത്തു. അടുത്ത ഓവറുകളിൽ റാണയെ തുഷാർ ദേഷ്പാണ്ഡെയും രാഹുലിനെ ജോഫ്ര ആർച്ചറുമാണ് വീഴ്ത്തിയത്. എന്നാൽ അപ്പോഴേയ്ക്കും ഡൽഹി ഏകദേശം വിജയത്തിന് അടുത്തെത്തിയിരുന്നു. നാലാം വിക്കറ്റിൽ ട്രിസ്റ്റൻ സ്റ്റബ്സ്– അശുതോഷ് ശർമയും കരുതലോടെ ബാറ്റു വീശിയതോടെ ഡൽഹിക്ക് സീസണിലെ നാലാം ജയം.∙ പകരം വീട്ടി പരാഗ് പിന്നീട് രവീന്ദ്ര ജഡേജയുമായി (14 പന്തിസൽ 20) ചേർന്ന് 53 റൺസിന്റെ കൂട്ടുകെട്ടും പരാഗ് സൃഷ്ടിച്ചു. അഞ്ച് സിക്സും എട്ടു ഫോറുമടങ്ങുന്നതായിരുന്നു പരാഗിന്റെ ഇന്നിങ്സ്. ഇ–സിഗരറ്റ് വലിച്ചതിനു പിഴശക്ഷിയടക്കം ലഭിച്ചശേഷമുള്ള ആദ്യ മത്സരത്തിലായിരുന്നു ബാറ്റുകൊണ്ട് പരാഗിന്റെ മറുപടി. 17–ാം ഓവറിൽ മിച്ചൽ സ്റ്റർക്കാണ് പരാഗിനെയും ജഡ‍േജയെയും വീഴ്ത്തിയത്. എന്നാൽ ആറാമനായി ഇറങ്ങിയ ഡൊണോവൻ ഫെരേരയുടെ ‘മിന്നൽ’ ബാറ്റിങ് രാജസ്ഥാൻ ടോട്ടൽ 225ൽ എത്തിക്കുകയായിരുന്നു. 18–ാം ഓവറിൽ 20 റൺസ്, 19 ഓവറിൽ 14 റൺസ്, 20 ഓവറിൽ 18 റൺസ് എന്നിങ്ങനെെയാണ് രാജസ്ഥാൻ നേടിയത്. ആറു സിക്സും രണ്ടു ഫോറുമടങ്ങുന്നതായിരുന്നു ഫെരേരയുടെ ഇന്നിങ്സ്. ഈ സീസണിൽ ആദ്യ മത്സരം കളിച്ച മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ കൈൽ ജാമിസൻ, അക്ഷർ പട്ടേൽ, ടി.നടരാജൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.


Source link

Back to top button