LATEST NEWS
‘നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് സമ്മതിച്ചേ മതിയാകൂ’: എം.വി.ഗോവിന്ദന് സമൂഹമാധ്യമത്തില്‍ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനു കനത്ത തിരിച്ചടി ഉണ്ടായതിനു പിന്നാലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് സമൂഹമാധ്യമത്തില്‍ രൂക്ഷവിമര്‍ശനം. സിപിഎം സംസ്ഥാന സമിതിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ എം.വി.ഗോവിന്ദന്റെ വാര്‍ത്താസമ്മേളനം അറിയിച്ചുള്ള പോസ്റ്റിന്റെ കമന്റുകളിലാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു മാതൃക കാട്ടണമെന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്.
Source link


