test del 3
പാമ്പിനെ പിടിക്കാനെത്തി: കിട്ടിയത് ആറടി നീളമുള്ള 2 മൂർഖൻ പാമ്പുകളെ; കൂടെ മുപ്പതോളം മുട്ടയും

മലയിൻകീഴ്∙ വീട്ടു പരിസരത്തു നിന്ന് 2 മൂർഖൻ പാമ്പുകളുടെയും അവയുടെ മുപ്പതോളം മുട്ടയും പിടികൂടി. പേയാട് കുരിശുമുട്ടം കളത്തിൽ മനുവിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണു ബുധനാഴ്ച രാത്രി പാമ്പിനെ കണ്ടത്. വീട്ടുകാർ അറിയിച്ചതോടെ പാമ്പുപിടിത്തക്കാരനായ കാട്ടാക്കട രതീഷ് സ്ഥലത്ത് എത്തി. കോഴിക്കൂട്ടിൽ നിന്നു ആറടി നീളമുള്ള മൂർഖൻ പാമ്പിനെയാണു രതീഷ് ആദ്യം പിടികൂടിയത്. ഇതുമായി മടങ്ങാൻ ഇറങ്ങുമ്പോഴാണു പ്രദേശവാസി പരിസരത്തെ റോഡിനോട് ചേർന്ന വലിയ പൊത്ത് കാണിച്ചു കൊടുത്തത്. ഇതു പരിശോധിച്ചപ്പോൾ അതിനുള്ളിലും പാമ്പ് ഉള്ളതായി മനസ്സിലായി. അഞ്ചരയടി നീളമുള്ള പെൺ മൂർഖൻ പാമ്പിനെയാണു പൊത്തിൽനിന്നു പിടികൂടിയത്. പൊത്തിലെ മണ്ണ് നീക്കിയപ്പോൾ മുട്ടകളും കണ്ടെത്തി. മുട്ടകളും പാമ്പുകളെയും വനംവകുപ്പ് പരുത്തിപ്പള്ളി റേഞ്ച് അധികൃതർക്ക് കൈമാറിയതായി രതീഷ് അറിയിച്ചു.
Source link


