test del 5 copy of del 3
ഫാത്തിമയുടെ കൊലപാതകം കുഞ്ഞിനു മുൻപിൽ: രാത്രി ബൈക്കിൽ കറങ്ങാനിറങ്ങി; തർക്കം, കൊലപാതകം

പൊന്നാനി ∙ പുനർഗേഹം ഭവനസമുച്ചയത്തിലെ താമസക്കാരിയായ യുവതിയെ കടൽത്തീരത്ത് മരിച്ചനിലയിൽ കണ്ടെത്തി. പൊന്നാനി അഴീക്കൽ മാറാപ്പിന്റെ വീട്ടിൽ ഫാത്തിമയെ (23) ആണു മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് രായിൻമരക്കാർ വീട്ടിൽ മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മത്സ്യത്തൊഴിലാളികൾക്കു വേണ്ടി സർക്കാർ നിർമിച്ച പുനർഗേഹം ഭവനസമുച്ചയത്തിലെ ഫ്ലാറ്റിലാണ് ഇരുവരുടെയും കുടുംബങ്ങൾ താമസിക്കുന്നത്. ഒന്നര വർഷം മുൻപായിരുന്നു വിവാഹം. വിവാഹശേഷം ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്ന് അയൽക്കാർ പറയുന്നു.കൊലപാതകം കുഞ്ഞിനു മുൻപിൽ ∙ ഫാത്തിമയെ കൊലപ്പെടുത്തിയത് കുഞ്ഞിനു മുൻപിൽ വച്ചെന്ന് പൊലീസ്. ഇന്നലെ പൊന്നാനി കടൽത്തീരത്തു മരിച്ച നിലയിൽ കണ്ടെത്തിയ ഫാത്തിമയുടെ കൊലപാതകം നാലുമാസം പ്രായമുള്ള കുഞ്ഞിനെ തൊട്ടടുത്തു കിടത്തിക്കൊണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രാത്രി കുഞ്ഞിനെയും ഫാത്തിമയെയും കൂട്ടി ഇറങ്ങിയ മുഹമ്മദ് ഇവരെ കടപ്പുറത്ത് ആരുമില്ലാത്ത ഭാഗത്തേക്ക് എത്തിക്കുകയായിരുന്നത്രേ. കടപ്പുറത്തേക്കു പോകുന്നതിനു മുൻപ് ഇവർ കർമ റോഡിന്റെ പരിസരത്തുണ്ടായിരുന്നതായും വിവരമുണ്ട്. ഭാര്യയ്ക്കു മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പലപ്പോഴും ഇവർ തമ്മിൽ തർക്കങ്ങളുണ്ടായിട്ടുണ്ടെന്നും മുഹമ്മദ് പല തവണ ഫാത്തിമയെ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ പൊന്നാനി കടപ്പുറത്തെത്തിയ സ്ത്രീകളാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്ന നിലയിലായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസിനു തുടക്കത്തിലെ അസ്വാഭാവികതകൾ ബോധ്യപ്പെട്ടിരുന്നു. യുവതിയെ തിരിച്ചറിഞ്ഞതോടെ മുഹമ്മദിനു വേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു.
Source link


