test del 4 copy of del 3
ഭാര്യയെ കൊലപ്പെടുത്തി കിണറിൽ തള്ളി; 34 വർഷത്തിന് ശേഷം ഭർത്താവും ഭർത്തൃസഹോദരനും പിടിയിൽ

അഹമ്മദാബാദ് ∙ 34 വർഷങ്ങൾക്ക് മുൻപുണ്ടായ കൊലപാതകത്തിന്റെ ചുരുളഴിച്ച് അഹമ്മദാബാദ് ക്രൈംബ്രാഞ്ച്. അഹമ്മദാബാദിലെ വാട്‌വയിലെ ഒരു വീട്ടിൽ നിന്നാണ് സ്ത്രീയുടേതെന്ന് കരുതുന്ന അസ്ഥികൂടം പൊലീസ് കണ്ടെടുത്തത്. 1992ൽ സ്ത്രീയുടെ ഭര്‍ത്താവും ഭർത്തൃസഹോദരനും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം.പ്രതികളുടെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ട സ്ത്രീയെ സ്വപ്നം കാണുന്നത് പതിവായതോടെ പൂജകൾ നടത്തിയിരുന്നു. പൂട്ടിക്കിടന്ന വീട്ടിൽ നിരന്തരം പൂജകൾ നടക്കുന്നത് സംശയങ്ങൾക്ക് ഇടയാക്കിയതോടെയാണ് 34 വര്‍ഷം ഒളിപ്പിച്ച കൊലപാതകരഹസ്യം പുറത്തായത്. അസ്ഥികൂടം കണ്ടെത്തിയതോടെ കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവിനെയും സഹോദരനെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, മറ്റ് പ്രതികൾ ജീവിച്ചിരിപ്പില്ലെന്നും അഹമ്മദാബാദ് എഎസ്പി ഭരത് പട്ടേൽ പറഞ്ഞു.
Source link


