NATIIONAL

‘വൈഭവ് സൂര്യവംശി മുംബൈ ഇന്ത്യൻസിലേക്ക് പോയേക്കാം’: സാധ്യത പ്രവചിച്ച് മുൻ ഇംഗ്ലണ്ട് താരം


മുംബൈ ∙ ഐപിഎൽ 2025 ലേലത്തിൽ വൈഭവ് സൂര്യവംശിയെ രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്ക് എടുത്തപ്പോൾ, ഇതൊരു വലിയ ഭാഗ്യപരീക്ഷണമാണെന്നാണ് പലരും പറഞ്ഞത്. എന്നാൽ, വൈഭവിനായി മാത്രം 10 കോടി രൂപ വരെ മാറ്റിവയ്ക്കാൻ താൻ ഫ്രാഞ്ചൈസിയോട് പറഞ്ഞിരുന്നതായാണ് രാജസ്ഥാൻ ടീമിന്റെ ഡയറക്ടർ സുബിൻ ബറൂച്ച അടുത്തിടെ വെളിപ്പെടുത്തിയത്. രാജസ്ഥാൻ റോയൽസിന്റെ സ്കൗട്ടിങ് സംവിധാനത്തെ പ്രശംസിച്ച് ഇംഗ്ലണ്ട് മുൻ പേസർ സ്റ്റുവർട്ട് ബ്രോഡ് അടുത്തിടെ നടത്തിയ രസകരമായ ഒരു പ്രസ്താവന സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ‘‘രാജസ്ഥാൻ റോയൽസിന്റെ സ്കൗട്ടിങ് സംവിധാനത്തിനോ അക്കാദമി സംവിധാനത്തിനോ അവർ ചെയ്തതെന്തായാലും അഭിനന്ദനങ്ങൾ. ലേലത്തിൽ അവർ വൈഭവിനെ ടീമിലെടുക്കുമ്പോൾ എനിക്ക് ഓർമ്മയുണ്ട് – അവന് 14, ചിലപ്പോൾ 13 വയസ്സായിരുന്നു – ഇത്രയും ചെറിയ പ്രായമുള്ള ഒരാളെ ഐപിഎലിലേക്ക് കൊണ്ടുവരുന്നത് അൽപം വിചിത്രമാണെന്ന് ഞാൻ കരുതി. നിലവിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി കളിക്കുന്ന മുൻ രാജസ്ഥാൻ ബാറ്റർ ബട്‌ലർ, ജസ്പ്രീത് ബുമ്ര, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ് തുടങ്ങിയ ബോളർമാരെ ആദ്യ പന്തിൽ തന്നെ സിക്സറിനു പറത്തിയ സൂര്യവംശിയെ വാനോളം പുകഴ്ത്തി. ‘‘അവന് 15 വയസ്സ് മാത്രമേയുള്ളൂ, ക്രിസ് ഗെയ്‌ലിനെയും വീരേന്ദർ സേവാഗിനെയും പോലെ ഭയമില്ലാത്ത രീതിയിലാണ് അവൻ കളിക്കുന്നത്. ‌അവർ അത് ചെയ്യുമ്പോൾ അവർക്ക് 30 അല്ലെങ്കിൽ 35 വയസ്സായിരുന്നു.


Source link

Back to top button