test del 4 copy of del 3

32 കോടി വർഷം മുൻപ് നിങ്ങളുടെ വീട് എവിടെയായിരുന്നു, എവിടെ ആ ഭൂഖണ്ഡങ്ങൾ? ‘പാലിയോലാറ്റിറ്റ്യൂഡ്’ കാണിച്ചുതരും


ഇന്ന് നമ്മൾ കാണുന്ന ഭൂഗോളമല്ല കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്നത്. നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന ഈ മണ്ണ്, അല്ലെങ്കിൽ നിങ്ങളുടെ വീട് നിൽക്കുന്ന ഈ പ്രദേശം ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമിയുടെ മറ്റൊരു അറ്റത്തായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നാം. എന്നാൽ ഭൂഖണ്ഡങ്ങൾ നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണ് എന്ന ശാസ്ത്രസത്യം നമുക്കറിയാം. ഈ ചലനത്തെ കൃത്യമായി അടയാളപ്പെടുത്താനും, നിങ്ങളുടെ വീട് 32 കോടി വർഷങ്ങൾക്ക് മുൻപ് എവിടെയായിരുന്നു എന്ന് കണ്ടെത്താനും സഹായിക്കുന്ന ഒരു അദ്ഭുതകരമായ ഓൺലൈൻ ടൂളാണ് ‘പാലിയോലാറ്റിറ്റ്യൂഡ്’ (Paleolatitude).∙ കല്ലുകൾ പറയുന്ന രഹസ്യങ്ങൾ, ഇത് എങ്ങനെ പ്രവർത്തിക്കുന്നു? ഭൂമിയുടെ കാന്തികവലയത്തെ അടിസ്ഥാനമാക്കിയാണ് ഈ ടൂൾ പ്രവർത്തിക്കുന്നത്. ഈ സാങ്കേതികവിദ്യയെക്കുറിച്ച് പഠനത്തിന്റെ സഹരചയിതാവായ ഡോ. ബ്രാം വെയ്സ് പറയുന്നത് ഇങ്ങനെയാണ്, ‘ഭൂമിയുടെ കാന്തികക്ഷേത്രം ധ്രുവങ്ങളിൽ നിന്നും ഭൂമധ്യരേഖയിലേക്ക് എത്തുമ്പോൾ അതിന്റെ കോണളവിൽ മാറ്റം വരുന്നു. ഭൂമിയിലെ ശിലകളിൽ അടങ്ങിയിരിക്കുന്ന കാന്തിക ധാതുക്കൾ, ആ ശില രൂപം കൊള്ളുന്ന സമയത്തെ കാന്തിക ദിശയെ റെക്കോർഡ് ചെയ്തു വയ്ക്കുന്നു. ഒരു ടേപ്പ് റെക്കോർഡർ പോലെ ഈ ശിലകൾ കോടിക്കണക്കിന് വർഷത്തെ ചരിത്രം സൂക്ഷിക്കുന്നു.’ ഈ കാന്തിക സിഗ്നലുകൾ വിശകലനം ചെയ്യുന്നതിലൂടെ, ഒരു പാറക്കല്ല് അല്ലെങ്കിൽ ഒരു പ്രദേശം പണ്ട് ഏത് അക്ഷാംശത്തിലായിരുന്നു എന്ന് ഗവേഷകർക്ക് കൃത്യമായി കണ്ടെത്താൻ സാധിക്കും.2. ഗ്രേറ്റർ അഡ്രിയ: 20 കോടി വർഷങ്ങൾക്ക് മുൻപ് വടക്കൻ ആഫ്രിക്കയിൽ നിന്ന് വേർപെട്ട ഈ ഭൂഖണ്ഡം പിന്നീട് മെഡിറ്ററേനിയൻ പ്രദേശത്തെയും മിഡിൽ ഈസ്റ്റിലെയും പർവതനിരകൾക്കിടയിൽ ഞെരുങ്ങിപ്പോയി. ഇത്തരത്തിൽ പർവതങ്ങൾക്കുള്ളിലേക്ക് ‘മടക്കി വയ്ക്കപ്പെട്ട’ ഭൂഖണ്ഡങ്ങളെപ്പോലും കണ്ടെത്താൻ ഈ ടൂളിന് സാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രഫസർ ഡോവെ വാൻ ഹിൻസ്‌ബെർഗൻ അവകാശപ്പെടുന്നു.


Source link

Back to top button