NEWS

ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർ 3 കോടി: എസ്ഐആറിനെ കോൺഗ്രസ് എതിർക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ട്

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും എൻ‌ആർ‌സി (NRC) വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. അനധികൃതമായി രാജ്യത്തേക്ക് കടന്നുകയറിയ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനാണ് കോൺഗ്രസ് ഇത്തരം സമരങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. പൗരത്വ പട്ടികയിൽ നിന്ന് 13 കോടി വോട്ടർമാരെ ഒഴിവാക്കി എന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

അമിത് ഷായുടെ വാക്കുകൾ ഇങ്ങനെ: ‘‘പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 13 കോടി പേരിൽ 6.25 കോടി ആളുകൾ താമസസ്ഥലം മാറിയവരാണ്. മൂന്നു കോടിയോളം പേർ മരണപ്പെട്ടവരും, ഒരു കോടിയോളം വോട്ടുകൾ ഇരട്ടിപ്പുകൾ കാരണം ഒഴിവാക്കിയവയുമാണ്. ബാക്കിയുള്ള മൂന്നു കോടി പേർ യഥാർത്ഥത്തിൽ ഇവിടെ താമസിക്കുന്നവരല്ല; അവർ ബംഗ്ലാദേശിൽ നിന്ന് അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരാണ്. കള്ളവോട്ടുകൾ ചെയ്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. ഒരേ വ്യക്തിക്ക് രണ്ട് വോട്ടുകൾ ഉണ്ടെങ്കിൽ അതിലൊന്ന് റദ്ദാക്കണ്ടേ? രാഹുൽ ഗാന്ധിയുടെ ഇപ്പോഴത്തെ അസ്വസ്ഥതയുടെ പ്രധാന കാരണം ഇതാണ്. ഈ മൂന്നു കോടി ആളുകളും പട്ടികയിൽ ഉൾപ്പെടാൻ അർഹതയില്ലാത്തവരാണ്, കാരണം അവർ ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരാണ്.’’

Fashion ⏭️

Back to top button