test del 3

സൗദിയോടും മിണ്ടാതെ ഇറങ്ങിപ്പോയി യുഎഇ; ഒപെക്കിൽ ഇനി ശേഷിക്കുന്നത് 2 ഗൾ‌ഫ് രാജ്യങ്ങൾ മാത്രം


ദുബായ് ∙ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിൽനിന്ന് യുഎഇ പിന്മാറി. വിപണിയിലെ ആവശ്യമനുസരിച്ചു അസംസ്കൃത എണ്ണ ലഭ്യമാക്കുമെന്നും പ്രഖ്യാപിച്ചു. മേയ് 1 മുതൽ എണ്ണ ഉൽപാദനവും കയറ്റുമതിയും യുഎഇ സ്വതന്ത്രമായി നടത്തും. ഉൽപാദനത്തിന്റെ അളവ്, വില എന്നിവയിലും സ്വന്തം നിലയിൽ തീരുമാനമെടുക്കും. കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കി ഒപെക് ലോകരാജ്യങ്ങളെ കൊള്ളയടിക്കുകയാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പലപ്പോഴും കടുത്ത ആക്ഷേപം ഉന്നയിച്ചിരുന്നു.യുഎഇ സ്വന്തം നിലയിൽ എണ്ണവിപണിയിലേക്കു കടക്കുമ്പോൾ അസംസ്കൃത എണ്ണയുടെ രാജ്യാന്തര വിലനിർണയത്തിൽ രാജ്യത്തിന്റെ നിലപാടുകൾ നിർണായകമാകും. ഒപെക്കിന്റെ നിയന്ത്രണം ഇല്ലാത്തതിനാൽ വിപണിയുടെ ആവശ്യം അനുസരിച്ചും ഇഷ്ടമുള്ള വിലയ്ക്കും വിപണിയിൽ എത്തിക്കാനും കഴിയും. ഒപെക്കിന്റെ നിയന്ത്രണമുള്ളതിനാൽ നിലവിൽ യുഎഇയുടെ ശേഷിയെക്കാൾ കുറഞ്ഞ അളവിലാണ് ഉൽപാദനം നടക്കുന്നത്.ദുബായ് ∙ ‌യുഎഇയുടെ തീരുമാനം മൂലം ഇന്ത്യയ്ക്കു നേട്ടം. ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്രവ്യാപാരക്കരാർ ഉള്ളതിനാൽ തീരുവയില്ലാതെ കുറഞ്ഞവിലയിൽ ഇന്ത്യയ്ക്കു യുഎഇ എണ്ണ വാങ്ങാം. രൂപയിൽ വ്യാപാരം നടത്താമെന്നതിനാൽ, ഇറക്കുമതിക്കായി കൂടുതൽ ഡോളർ കണ്ടെത്തേണ്ട ആവശ്യവുമില്ല.


Source link

Back to top button