test del 4 copy of del 3
ഹണിമൂണിനിടെ കാമുകനുമായി ഗൂഢാലോചന, ഭർത്താവിനെ കൊലപ്പെടുത്തി കൊക്കയിലെറിഞ്ഞു, ഒടുവിൽ ജാമ്യം

ഗുവാഹത്തി∙ ഹണിമൂൺ യാത്രക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് ജാമ്യം. ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ സോനം രഘുവംശിക്കാണ് ഷില്ലോങ് കോടതി ജാമ്യം അനുവദിച്ചത്. 10 മാസമായി ജയിലിൽ കഴിയുന്ന സോനത്തിന് മൂന്ന് തവണ ജാമ്യാപേക്ഷ തള്ളിയതിന് ശേഷമാണ് കോടതി ജാമ്യം നൽകിയത്.അന്വേഷണം പൂർത്തിയായതും കുറ്റപത്രം സമർപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് ഈസ്റ്റ് ഖാസി ഹിൽസ് ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് കോടതിയിലെ ലീഗൽ എയ്ഡ് സെൽ ജാമ്യാപേക്ഷ നൽകിയത്. താൻ അന്വേഷണവുമായി പൂർണമായും സഹകരിച്ചുവെന്നും ഭാവിയിലും അത് തുടരുമെന്നും സോനം കോടതിയെ അറിയിച്ചു. പത്ത് മാസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങുന്ന സോനത്തിന് ജാമ്യത്തുക കെട്ടിവെക്കുന്നതിനായി പിതാവും ബന്ധുവും ഷില്ലോങ്ങിൽ എത്തിയിട്ടുണ്ട്. രാജയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ ഉൾപ്പെടുത്തി 790 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
Source link


