LATEST

കോഴിക്കോട്ടെ സ്ട്രോം​ഗ് ​റൂം​ ​വി​വാ​ദം: ച​ട്ട​ലം​ഘ​ന​മി​ല്ലെ​ന്ന് തി​രഞ്ഞെടുപ്പ് ​ക​മ്മി​ഷൻ


കോ​ഴി​ക്കോ​ട്:​ ​കോ​ഴി​ക്കോ​ട് ​വെ​ള്ളി​മാ​ടു​കു​ന്ന് ​ജെ.​ഡി.​ടി​ ​ഇ​സ്ലാ​മി​ലെ​ ​പേ​രാ​മ്പ്ര​ ​മ​ണ്ഡ​ല​ത്തി​ന്റെ​ ​മെ​റ്റീ​രി​യ​ൽ​ ​റൂം​ ​തു​റ​ന്ന​തി​ലും​ ​കൊ​യി​ലാ​ണ്ടി​ ​സ്ട്രോം​ഗ് ​റൂം​ ​പ​രി​സ​ര​ത്ത് ​റി​ട്ടേ​ണിം​ഗ് ​ഓ​ഫീ​സ​ർ​ ​പോ​യ​തി​ലും​ ​ച​ട്ട​ലം​ഘ​ന​മി​ല്ലെ​ന്ന് ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​ർ​ ​അ​റി​യി​ച്ച​താ​യി​ ​ജി​ല്ല​ ​ക​ള​ക്ട​ർ​ ​സ്നേ​ഹി​ൽ​ ​കു​മാ​ർ​ ​സിം​ഗ് .​ ​പേ​രാ​മ്പ്ര,​ ​കൊ​യി​ലാ​ണ്ടി​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​വ​ര​ണാ​ധി​കാ​രി​ക​ളെ​ ​മാ​റ്റി​ല്ല.​ ​മ​റ്റു​ ​ന​ട​പ​ടി​യു​മി​ല്ല.​ ​വ​ര​ണാ​ധി​കാ​രി​ക​ളെ​ ​മാ​റ്റ​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള​ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റും​ ​കൊ​യി​ലാ​ണ്ടി​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യു​മാ​യ​ ​കെ.​പ്ര​വീ​ൺ​കു​മാ​ർ​ ​ക​മ്മി​ഷ​ന് ​പ​രാ​തി​ ​ ​ന​ൽ​കി​യി​രു​ന്നു.​ ​ മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​ർ​ ​ര​ത്ത​ൻ​ ​കേ​ൽ​ക്കർ ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഹി​യ​റിം​ഗ് ​ന​ട​ത്തി.​ ​തു​ട​ർ​ന്നാ​ണ് ​ച​ട്ട​ ​ലം​ഘ​ന​മി​ല്ലെ​ന്ന് ​ക​ണ്ടെ​ത്തി​ ​പ​രാ​തി​ ​തീ​ർ​പ്പാ​ക്കി​യ​ത്.​ ​പോ​ളിം​ഗ് ​സാ​മ​ഗ്രി​ക​ൾ​ ​സൂ​ക്ഷി​ച്ച​ ​മെ​റ്റീ​രി​യ​ൽ​ ​റൂ​മാ​ണ് ​തു​റ​ന്ന​ത്.​ ​വോ​ട്ടിം​ഗ് ​മെ​ഷീ​നു​ക​ൾ​ ​സൂ​ക്ഷി​ച്ച​ ​സ്ട്രോം​ഗ് ​റൂം​ ​തു​റ​ന്നി​ട്ടി​ല്ല.​ ​കൊ​യി​ലാ​ണ്ടി​ ​വ​രാ​ണാ​ധി​കാ​രി​ ​സ്ട്രോ​ഗ് ​റൂം​ ​പ​രി​സ​ര​ത്ത് ​പോ​യ​ത് ​പ​തി​വ് ​പ​രി​ശോ​ധ​ന​യ്ക്കാ​ണെ​ന്നും​ ​ച​ട്ട​ലം​ഘ​ന​മി​ല്ലെ​ന്നും​ ​ക​മ്മി​ഷ​ൻ​ ​വ്യ​ക്ത​മാ​ക്കി​യ​താ​യി​ ​ക​ള​ക്ട​ർ​ ​പ​റ​ഞ്ഞു.​ ​ഏ​പ്രി​ൽ​ 20​നാ​ണ് ​പേ​രാ​മ്പ്ര​ ​മ​ണ്ഡ​ല​ത്തി​ന്റെ​ ​മെ​റ്റീ​രി​യ​ൽ​ ​റൂം​ ​തു​റ​ന്ന​ത്.​ ​ഇ​തി​ൽ​ ​അ​ട്ടി​മ​റി​യു​ണ്ടെ​ന്നാ​യി​രു​ന്നു​ ​യു.​ഡി.​എ​ഫ് ​ആ​ക്ഷേ​പം.


Source link

Back to top button