test del 2

യുഎസ് കടുപ്പിച്ചിട്ടും ഹോർമുസ് കടന്ന് ഇന്ത്യൻ കപ്പൽ, വഹിക്കുന്നത് 45,000 ടൺ എൽപിജി; നിർണായക നീക്കം


ന്യൂഡൽഹി: ഇന്ത്യൻ ജീവനക്കാരുൾപ്പെട്ട ഒരു ടാങ്കർ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. എൽപിജി സൂപ്പർടാങ്കർ ‘സർവ്വ് ശക്തി’യാണ് ശനിയാഴ്ച ഹോർമുസ് കടന്നത്. 45,000 ടൺ എൽപിജി വഹിച്ചുകൊണ്ടാണ് കപ്പലിന്റെ യാത്ര. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതത്തിൽ അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിലാണ് കപ്പലിന്റെ സഞ്ചാരമെന്നതാണ് ശ്രദ്ധേയം. ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണിത്.മറൈൻ ട്രാഫിക് ഡോട്ട്കോമിൽനിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് മാർച്ച് മൂന്നിന് യുഎഇയിൽനിന്ന് പുറപ്പെട്ട കപ്പൽ, പശ്ചിമേഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതൽ പേർഷ്യൻ ഉൾക്കടലിലായിരുന്നു. ഇറാനും ഒമാന്റെ മുസന്ദം ഉപദ്വീപിനും ഇടയിലുള്ള തന്ത്രപ്രധാനമായ ഭാഗം പിന്നിട്ട് കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് കപ്പലിലെ ചരക്ക് വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, കമ്പനി ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ഇതിനോടകം ഒട്ടേറെ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നിട്ടുണ്ടെങ്കിലും അമേരിക്ക ഇറാനെതിരേ നടപടി കടുപ്പിച്ചതിന് ശേഷം ഹോർമുസ് കടക്കുന്ന കപ്പലെന്നതാണ് സർവ്വ് ശക്തിയെ വ്യത്യസ്തമാക്കുന്നത്. ഏപ്രിൽ 13-ന് അമേരിക്ക ഈ കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തിയ ശേഷം ഹോർമുസ് കടലിടുക്ക് കടക്കുന്ന ആദ്യത്തെ ഇന്ത്യൻ കപ്പലാണ് ഇത്. യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്.നിലവിലെ സാഹചര്യത്തിൽ ഒട്ടുമിക്ക കപ്പലുകളും ഹോർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാരം ഒഴിവാക്കുന്ന സമയത്താണ് സർവ്വ് ശക്തി കടലിടുക്ക് കടന്നത്. തുടർച്ചയായ ഉപരോധങ്ങളും മറ്റ് അനിശ്ചിതത്വങ്ങളും ഹോർമുസിലൂടെയുള്ള ഗതാഗതത്തെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. സൈനിക ഭീഷണികളടക്കം ഉയർന്നതോടെ പല കപ്പലുകളും യാത്രയിൽനിന്ന് പിന്തിരിയുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ഇന്ത്യൻ കപ്പൽ ഹോർമുസ് കടന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.


Source link

Back to top button