LATEST NEWS
23ന് വിവാഹമാണ്, ആദ്യം ക്ഷണിച്ചും പിന്നീട് മാറ്റിവച്ചും സജി, എല്ലാം തെളിഞ്ഞത് നാട്ടുകാരുടെ സംശയത്തിൽ; മാത്യുവിന് എന്ത് സംഭവിച്ചു?

നെടുങ്കണ്ടം ∙ നാട്ടുകാരിൽ ഉണ്ടായ സംശയമാണു മൃതദേഹങ്ങൾ കണ്ടെത്താൻ പൊലീസിനു സഹായമായത്. അവശയായിരുന്നെങ്കിലും മേരിയെ പ്രദേശവാസികൾ ഇടയ്ക്കു കാണാറുണ്ടായിരുന്നു. കുറച്ചു നാളായി കാണാതായതോടെയാണു നാട്ടുകാർ സജിയോട് അന്വേഷിച്ചത്. ഓരോരുത്തരുടെ അടുത്തും ഓരോ കാരണമാണു സജി പറഞ്ഞിരുന്നത്. ഇതോടെയാണു സംശയം തോന്നിയത്. ഇക്കാര്യം ആദ്യം മേരിയുടെ മകൾ സിനിയെയും പിന്നീടു പൊലീസിനെയും നാട്ടുകാർ അറിയിക്കുകയായിരുന്നു.മാത്യുവിന് എന്ത് സംഭവിച്ചു? അന്വേഷണം ഊർജിതംമാത്യു തന്റെയൊപ്പമുള്ളതായി കരുതി ഏതാനും ദിവസം ആരും അന്വേഷിച്ചില്ലെന്നും പിന്നീടു പിതാവ് തന്റെയൊപ്പമില്ലെന്നറിഞ്ഞ ശേഷമാണു സഹോദരൻ പൊലീസിൽ പരാതി നൽകിയതെന്നും മേരിയുടെ മകൾ സിനി പറയുന്നു. സുവിശേഷവേലയ്ക്കായി മാറിനിൽക്കാറുണ്ടായിരുന്നു മാത്യു. അതിനാൽ ദിവസങ്ങളായി കാണാതായതിൽ അസ്വാഭാവികതയുണ്ടായില്ല. മാത്യു നെടുങ്കണ്ടത്തുനിന്നു ബസിൽ പോകുന്നതു കണ്ടതായി ബന്ധു പറഞ്ഞിരുന്നു. ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത പൊലീസ് സംശയിക്കുന്നുണ്ട്. അന്വേഷണം ഊർജിതമാക്കാൻ പൊലീസ് അധികൃതർ ഉത്തരവിട്ടു.
Source link


