BUSINESS
കല്യാൺ ജ്വല്ലേഴ്സ് മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽപ്പെട്ട കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം കൈമാറി

തൃശൂർ ∙ മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായം കല്യാൺ ജ്വല്ലേഴ്സ് കൈമാറി. മാനേജിങ് ഡയറക്ടർ ടി.എസ്.കല്യാണരാമൻ തൃശൂർ ജില്ലാ കലക്ടർ ശിഖ സുരേന്ദ്രന് കലക്ടറേറ്റ് ഓഫീസിൽച്ച് ചെക്ക് നൽകി. ദുരന്തത്തിനിരയായ 16 കുടുംബങ്ങൾക്ക് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ തുക വിതരണം ചെയ്തു. 5 ലക്ഷം രൂപ വീതമാണ് കൈമാറിയത്. മുണ്ടത്തിക്കോട് ദുരന്തം അത്യധികം ദുഃഖിപ്പിച്ചുവെന്നും നികത്താനാവാത്ത നഷ്ടം സംഭവിച്ച ആ കുടുംബങ്ങൾക്കൊപ്പം നിൽക്കേണ്ടത് തൃശൂരുകാരനെന്ന നിലയിൽ എന്റെ കടമയാണെന്നും ടി.എസ്.കല്യാണരാമൻ പറഞ്ഞു.
Source link


