LATEST NEWS
സ്വർണവിലയെ വീണ്ടും വീഴ്ത്തി ‘എണ്ണവില’; കേരളത്തിൽ ഇടിവ്, സ്വർണക്കുതിപ്പ് മങ്ങുമെന്ന് പ്രവചിച്ച് മോർഗൻ സ്റ്റാൻലി

സ്വർണവില ആഭരണപ്രിയർക്ക് പ്രതീക്ഷ സമ്മാനിച്ചും നിക്ഷേപകർക്ക് നിരാശ പകർന്നും കുത്തനെ താഴേക്ക്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നു രാവിലെ വില ഗ്രാമിന് 110 രൂപ ഇടിഞ്ഞ് 14,075 രൂപയായി. പവന് 880 രൂപ താഴ്ന്ന് 1,12,600 രൂപയും. സ്വർണവില ഇന്ന് കേരളത്തിൽ കുറയുമെന്ന് രാവിലെ ‘മനോരമ ഓൺലൈൻ മാർക്കറ്റ് സ്കാൻ’ റിപ്പോർട്ട് ചെയ്തിരുന്നു.എണ്ണ മുന്നേറിയാൽ സ്വർണം പിന്നോട്ട്ഡോളർ കുതിച്ചാൽ ഇന്ത്യ എന്തു ചെയ്യും?
Source link


