NEWS
ഉപരാഷ്ട്രപതി 31ന് കോട്ടയത്തും കണ്ണൂരിലും: ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു, ഗതാഗത നിയന്ത്രണം

കോട്ടയം/കണ്ണൂർ ∙ ദീപിക ദിനപത്രത്തിന്റെ 140–ാം വാർഷികത്തിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി ഡോ. സി.പി.രാധാകൃഷ്ണൻ 31ന് ഉച്ചയ്ക്കു 2.30ന് കോട്ടയം കെ.സി.മാമ്മൻ മാപ്പിള ഹാളിൽ നിർവഹിക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തും. ഉപരാഷ്ട്രപതി 2.20നു കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങും. 3.30നു മടങ്ങും.തുടർന്ന് ഉപരാഷ്ട്രപതി വൈകിട്ട് കണ്ണൂർ ജില്ലയിലെത്തും. മട്ടന്നൂരിൽ സി.സദാനന്ദൻ എംപിയുടെയും ടി.വനിതാറാണിയുടെയും മകൾ യമുനാഭാരതിയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കും. ഗവർണർ ഒപ്പമുണ്ടാകും. വൈകിട്ട് 5.30ന് വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 6.45ന് മടങ്ങും.കോട്ടയത്ത് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു കോട്ടയം ∙ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച് വ്യോമ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ട്, മാമ്മൻ മാപ്പിള ഹാൾ എന്നിവയുടെ വ്യോമ പരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും മേയ് 31ന് പുലർച്ചെ 12 മുതൽ 24 മണിക്കൂർ ഹെലികോപ്റ്ററുകളും ഡ്രോണുകളും മൈക്രോലൈറ്റ് എയർക്രാഫ്റ്റുകളും യുഎവികളും മറ്റ് ഉപകരണങ്ങളും പറത്തുന്നതിന് നിരോധം ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു.
Source link


